കവിത :എക്സിറ്റ് പോൾ കേട്ട മനം
...............
എക്സിറ്റ് പോൾ കേട്ട മനം .....
........................................................
വികസന വീരൻ
അനുപമ രാജൻ
ജന പ്രിയ തോഴൻ
മഹാരാജാവ്
എഴുന്നള്ളുന്നേ ......
ദൈവമേ
ആയൂർബ്ബലം നല്കി
അനുഗ്രഹിക്കൂ
മഹാത്മാവിൻറെ
പാതയിൽ
മുള്ളു വിതറുവോരെ
നീ കല്ലെറിയൂ
നേരും നെറിയും
വിളയാടുന്ന
സമൃദ്ധിയുടെ ഭരണം
ഭാരതത്തിൽ പുലരട്ടേ
സമാധാനത്തിൻറെ
താഴികക്കുടങ്ങൾ
തകർക്കുവോരെ
നീ ആട്ടിയകറ്റൂ
രക്ത ദാഹവും
കലഹ മോഹവും
വംശ വിദ്വേഷവും
മഹാരാജൻറെ ഹൃത്തിലാണു -
യിർ കൊള്ളുവതെങ്കിലും
നിമിഷാർദ്ദം കൊണ്ട്
ആഹൃദയം നിശ്ചലമാക്കണേ
നാഥാ നിൻറെ
കാരുണ്യത്തിൻറെ
ചിറകിൻ തണലിൽ
സമാധാന പ്രേമികൾക്ക്
നീ വിരുക്കേണമേ ...
----------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് .
സുലൈമാന്‍ പെരുമുക്ക്
00971553538596
3 അഭിപ്രായങ്ങള്‍:
ആമീൻ, മനുശ്യരാശിക്കുവേണ്ടിയുള്ള സുന്ദരമായ പ്രാർത്ഥന...ദൈവം അനുഗ്രഹിക്കട്ടെ....
നേരും നെറിയും
വിളയാടുന്ന
സമൃദ്ധിയുടെ ഭരണം
ഭാരതത്തിൽ പുലരട്ടേ
നല്ല കവിത
ശുഭാശംസകൾ.....
ഇപ്പോഴാണ് കാണാന്‍ പറ്റീത്.....
നന്നായി കവിത
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം