കവിത :വർഗീയവാദി ...
കവിത
...............
വർഗീയവാദി ...
............................. ......
അപകട വാർത്ത
കേട്ടപ്പോൾ
അയാളുടെ
മനസ്സ് മന്ത്രിച്ചു
എന്നിൽ പെട്ടവൻ
അകപ്പെടരുതെ എന്ന്
കാരണം
അയാൾ ഒരു
വർഗീയ വാദിയായിരുന്നു
രക്ഷപ്പെടുത്താൻ
ഓടിയെത്തിയപ്പോൾ
അയാളുടെ കണ്ണുകൾ
ചിഹ്നങ്ങളെയാണ്
തേടി നടന്നത്
കാരണം
അയാൾ ഒരു
വർഗീയ വാദിതന്നെയായിരുന്നു
.........................................................
മായം നിറഞ്ഞ മനസ്സ്
.............................................
അന്യ സമുദായക്കാരൻ
മകളെ തട്ടിക്കൊണ്ടു പോയപ്പോൾ
മനസ്സ് ഏറെ വേദനിച്ചു
കൂടെ കടുത്ത അമർഷവും
അന്യ സമുദായത്തിലെ
പെണ്‍കുട്ടിയെ
മകൻ തട്ടിയെടുത്തപ്പോൾ
ഉള്ളിലൊരു പുഞ്ചിരി
പിന്നെ നെടുങ്കൻ ന്യായവും ...
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
5 അഭിപ്രായങ്ങള്‍:
ഇരുട്ടിൽത്തപ്പുന്നവരും, ഇരട്ടത്താപ്പുകാരും..
നല്ല കവിത
ശുഭാശംസകൾ...
അവനവനിലേക്ക് ചുരുങ്ങുമ്പോള്‍......
നന്നായിരിക്കുന്നു കവിത
ആശംസകള്‍
വല്ലത്ത വാദികള്‍
ithum kavithayO! kashTam!
ഉഗ്രൻ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം