കവിത :സമുദായം കേൾക്കട്ടെ
..............
സമുദായം കേൾക്കട്ടെ
.................................................
മുഅദ്ദിൻ *
സുകാര്യമായി
പ്രാർത്ഥിക്കുന്നത് കേട്ടു
റബ്ബേ എൻറെ മോന്
മുഅദ്ദിനാവാൻ നീ
വിധി വരുത്തല്ലേ
പ്രാർത്ഥനക്ക്
വിളിക്കുന്നവൻറെ
പരലോക പ്രതിഫലം
അറിയുകിൽ
ജനം മത്സരിക്കുമായിരുന്നു
എന്നാണ് തിരുനബി
അരുളിയത്
അതുകേട്ട അനുചരർ
ദുനിയാവിലെ ഫലം
അങ്ങ് ചുരുക്കി
ഇമാമി**നുംമുഅദ്ദിനും
മദരസാ അദ്ധ്യാപകനും
വായ കീറിയ തമ്പുരാൻ
ചോറു വിളമ്പും
മുഅദ്ദിൻ പിന്നെയും
പടച്ചവനോട് പറഞ്ഞു
റബ്ബേ മറിയകുട്ടി
രണ്ടാമതു പ്രസവിച്ചതും
പെണ്‍ കുഞ്ഞായല്ലോ
രണ്ടു പെണ്‍മക്കളെ
പോറ്റി വളർത്തിയവന്
മുത്തു നബി സ്വർഗമാണ്
വാഗ്ദാനം ചെയ്തത്
സമുദായം ഇവിടെ
നരകമാണ്
ഒരുക്കിയിട്ടുള്ളത്
ഖത്തീബ് ***
മിമ്പറി****ൽകയറി
സാമാജികർക്ക്
അറിയാത്ത ഭാഷയിൽ
ഉറക്കെ ഖുതുബ*****നടത്തും
ഓരോ വെള്ളിയാഴ്ചയും
അത് പറയുന്നവനും
കേൾക്കുന്നവനും
എന്തിനാണന്നത് ഇനിയും
മനസ്സിലായിട്ടില്ല
അതു മനസ്സിലാവുന്ന
കാലത്ത്
സമുദായത്തിൽ
സമൂല പരിവർത്തനം
വിരുന്നെത്തും
അന്ന് ആദ്യം
രക്ഷപ്പെടുന്നത്
പെണ്‍ കൊടികളായിരിക്കും
സുലൈമാന്‍ പെരുമുക്ക്
00971553538596
*പള്ളിയിൽ പ്രാർത്ഥനക്ക് വിളിക്കുന്ന ആൾ
**നമസ്കാരത്തെ നിയന്ത്രിക്കുന്ന ആൾ
***പ്രസംഗം നടത്തുന്ന ആൾ
****പ്രസംഗ പീഠം
*****പ്രസംഗം
11 അഭിപ്രായങ്ങള്‍:
മനസ്സിലാക്കാത്തതാണല്ലോ എല്ലാറ്റിനും കുഴപ്പം!
ആശംസകള്‍
ഇപ്പൊൾ പലയിടത്തും തിരിയുന്ന ഭാഷയിലാ പ്രസംഗം. കേട്ടവർ നട്ടം തിരിയുന്നുണ്ടെന്നാ കേൾവി :)
നല്ല കവിത
പുതുവത്സരാശംസകൾ..
അതെ പലർക്കും മനസ്സിലാവാത്ത പ്രശ്നമുണ്ട് .ചിലർക്ക്
മനസ്സിലായത് ഉൾക്കൊള്ളാൻ മടിയുണ്ട് ...വായനക്കും
നല്ല വാക്കിനും നന്ദി തങ്കപ്പേട്ടാ .
അങ്ങനെയുമുണ്ട് ചിലർ ,മദ്യപാനം പാപ മണന്നും
ശരീരത്തിന് ഗുണം ചെയ്യില്ലെന്നും അറിയാം എങ്കിലും
അവർ കുടിച്ചു മരിക്കും .അതു പോലെ തന്നെയാണ്
ഈ നട്ടം തിരിയുന്നവരും അവരെ പൊതു വൽക്കരിക്കാനവില്ലല്ലൊ ...വരവിനും വായനക്കും
അഭിപ്രായത്തിനും നന്ദി .
വായനക്കും പ്രോത്സാഹനത്തിനും
നന്ദി സൗഗന്ധികം ...
ആശംസകൾ ആശംസകൾ
ഹൃദയത്തിൽന്നുണരുന്ന ആശംസകൾ
ആശംസകൾ ആശംസകൾ
ആത്മാവിൻ ഗന്ധമുള്ളാശംസകൾ .....
ദൈവത്തിനെ അറിയുവാൻ കഴിയുമ്പോൾ അവിടത്തേക്ക് എത്തും നല്ല ചിന്ത വരികൾ
എന്ത് സമുദായം...പണവും പദവിയപമുളളവന്‍ പറയും....അനുസരിക്കുക തന്നെ......
വായനക്കും പ്രോത്സാഹനത്തിനും
നന്ദി സഹൃദയരെ നന്ദി ....
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....
അതു മനസ്സിലാവുന്ന
കാലത്ത്
സമുദായത്തിൽ
സമൂല പരിവർത്തനം
വിരുന്നെത്തും
അന്ന് ആദ്യം
രക്ഷപ്പെടുന്നത്
പെണ്‍ കൊടികളായിരിക്കും " സൂപ്പര്‍
റയിൽ പാളത്തിൽ മെറ്റൽ നിരത്തുമ്പോൾ ഒരാള് പറയുന്നത് കേട്ടിരുന്നു '' എന്റെ ബാപ്പ മക്കളെ നേര് മാർഗത്തിൽ ആക്കണേ ''എന്ന് പ്രാർത്തിച്ചത് കൊണ്ടാണ് ഞാനിന്നീ റയിൽ പണിയിൽ ആയതു എന്ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം