2013, ഡിസംബർ 3, ചൊവ്വാഴ്ച

കവിത :കബറിടം കണ്ടപ്പോൾ


കവിത 
...............
                         കബറിടം കണ്ടപ്പോൾ 
                      ..............................................

ഒരിക്കൽ കൂടി 
ഞാനാസുഹൃത്തിൻറെ 
കബറിടം 
കാണാൻ എത്തി 

മരണത്തെ 
പറ്റിയുള്ള ചിന്ത 
പുതിയ തലങ്ങളിലേക്ക് 
എന്നെ വഴി നടത്തി 

കടക്കാരനായി 
മരിച്ച സുഹൃത്തിൻറെ 
അയൽവാസിയായി 
ഇന്ന് എത്തിയിട്ടുള്ളത് -

കുബേരനായ 
കുഞ്ഞവറാൻ ഹാജിയാണ് 
ഇരുവരും 
ഒരേ മണ്ണിൽ കിടക്കുന്നു 

സുഹൃത്തിനെ 
ഞാനുണർത്തി 
ബന്ധു ,മിത്രങ്ങൾ 
നിൻറെ കടം വീട്ടി 

നിൻറെ ആത്മാവിന് 
ശാന്തി കൈവരട്ടെ 
ഇനി നിനക്ക് 
സുഖ നിദ്ര പ്രാപിക്കാം 

ഇടതു ഭാഗത്ത് 
കിടക്കുന്ന 
നാട്ടു പ്രമാണിയോട് 
ഞാൻ ചോദിച്ചു 

താങ്കളുടെ 
അവസ്ഥ എന്താണ് ?

അര സെന്റെ ഭൂമി 
അയൽവാസിക്ക്‌ വഴിയായി 
തീവിലക്കു പോലും 
കൊടുക്കാൻ മടിച്ചത് 
ഇന്ന് ഉപകരിച്ചുവോ 

താങ്കൾ 
അടക്കിപ്പിടിച്ച സ്വത്ത് 
വലിച്ചെറിഞ്ഞു കൊണ്ട് 
ചെറുപ്പക്കാരിയായ ഭാര്യ 
വേലക്കാരനൊപ്പം പോയി 

അറിയുക 
ആസ്വത്തിന് വേണ്ടി 
ഇന്ന് മക്കൾ 
തമ്മിൽ തല്ലുന്ന കാഴ്ച 
നാട്ടുകാർക്ക് 
അസഹ്യമാണിന്ന്

അല്ലയോ ഹാജി 
താങ്കളുടെ ശരീരത്തെ 
അവസാനം ബന്ധു ,മിത്രങ്ങൾ 
വെള്ള പുതച്ചു 

ആത്മാവിനെ 
വെള്ളയുടുപ്പിക്കേണ്ടത് 
താങ്കൾ തന്നെയായിരുന്നില്ലേ ?

     സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  

     







9 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 3 5:49 AM ല്‍, Blogger Aneesh chandran പറഞ്ഞു...

ഇങ്ങനെ പോയാലും ഒടുവില്‍ ഇന്നോ നാളയോ ....ഓരോമ്മപ്പെടുത്തല്‍

 
2013, ഡിസംബർ 3 6:56 AM ല്‍, Blogger ajith പറഞ്ഞു...

സകലലോകവും നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് പ്രയോജനം!

 
2013, ഡിസംബർ 4 2:16 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ജീവിച്ചിരിക്കുമ്പോൾ മരിക്കുന്ന കാര്യങ്ങൾ മരിക്കുമ്പോൾ ജീവിക്കും

 
2013, ഡിസംബർ 9 8:43 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മരിക്കുമ്പോള്‍ വെട്ടിപ്പിടിച്ച സമ്പത്തൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലല്ലോ!
ആശംസകള്‍

 
2013, ഡിസംബർ 12 10:39 PM ല്‍, Blogger Unknown പറഞ്ഞു...

നല്ലവര്‍ക്കെന്നുമെന്നും നല്ല കാലം വരുത്തും ....

 
2013, ഡിസംബർ 23 4:33 AM ല്‍, Blogger Abdulrahman പറഞ്ഞു...

തീര്ത്വ യാത്ര നടത്തി തിരിച്ചു
വന്ന പ്രമാണി അയൽകാരന്ദെ
വഴി മുടക്കി
ദൂരേക്ക്‌ ദൂരേക്ക്‌ അയല്കാരനെ
നാട് കടത്തി .
അരുതെന്ന് പറയാൻ ആ നാട്ടിൽ
ആരുമില്ലതെയയ്

 
2013, ഡിസംബർ 23 4:34 AM ല്‍, Blogger Abdulrahman പറഞ്ഞു...

തീര്ത്വ യാത്ര നടത്തി തിരിച്ചു
വന്ന പ്രമാണി അയൽകാരന്ദെ
വഴി മുടക്കി
ദൂരേക്ക്‌ ദൂരേക്ക്‌ അയല്കാരനെ
നാട് കടത്തി .
അരുതെന്ന് പറയാൻ ആ നാട്ടിൽ
ആരുമില്ലതെയയ്

 
2013, ഡിസംബർ 24 10:10 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

തത്ക്കാലദുനിയാവ്‌ കണ്ടു നീ മയങ്ങാതെ..




നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

 
2014, ജനുവരി 8 10:37 AM ല്‍, Anonymous ശിഹാബുദ്ദീൻ ഇബ് നു ഹംസ പറഞ്ഞു...

നല്ല കവിത

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം