കവിത :നമുക്ക് ചോദിക്കാം
കവിത
...............
നമുക്ക് ചോദിക്കാം
..............................................
നമുക്ക് തടവറകൾക്കു
മുന്നിൽ നിന്നു ചോദിക്കാം
നിരപരാധികളുടെ ജീവിതം
ചുട്ടെരിക്കപ്പെടുന്നുവോ എന്ന്
നമുക്ക് ആതുരാലയങ്ങളുടെ
അരികിൽ നിന്നു ചോദിക്കാം
പട്ടിണി പാവങ്ങളിവിടെ
ഗിനിപ്പന്നികളായി
വേട്ടയാടപ്പെടുന്നുവോ എന്ന്
നമുക്ക് ആയുധപ്പുരകളോട്
ചോദിക്കാം
നിങ്ങളെ എന്തിനാണ്
ഒരുക്കിയിരിക്കുന്നതെന്ന്
നമുക്ക് പൂന്തോപ്പിൽ
നിന്നു ചോദിക്കാം
തേനീച്ചകൾ നിരാശരായി
മടങ്ങിയ രഹസ്യം
നമുക്ക് പുഴകളോടു
ചോദിക്കാം
മാറിടം വറ്റിവരണ്ടതെന്തെന്ന്
മലകളോടു ചോദിക്കാം
യവ്വനം പിച്ചിചീന്തിയതാരെന്ന്
നമുക്ക് സമുദ്രത്തോടു
ചോദിക്കാം
ആഴങ്ങളിലെ പൂമീനുകൾ
ഇന്നെവിടെയെന്ന്
നമുക്ക് ഭൂമിയോടു
ചോദിക്കാം നിഷ്ക്കളങ്ക രക്തം
മുഖത്തു വീണപ്പോൾ
അനുഭവിച്ച വേദന
നമുക്ക് പ്രകൃതിയോടു
ചോദിക്കാം വികൃതികൾ
തലമുറകൾക്കായി ഒരുക്കിയ
ദുരന്തങ്ങൾ
നമുക്ക് ദേവാലയങ്ങളോടും
വിദ്യാലയങ്ങളോടും ചോദിക്കാം
ചോദ്യങ്ങൾ പിന്നെയും തൊടുക്കാം ...
പക്ഷെ ഉത്തരം കേട്ടാൽ
പൊട്ടിക്കരയുന്ന
ഒരു ഹൃദയം നമുക്ക്
ഉണ്ടാവരുത് .
സുലൈമാന്‍ പെരുമുക്ക്
00971553538596
7 അഭിപ്രായങ്ങള്‍:
ഒടുക്കം ഒരാള് വലിപ്പമുള്ള കണ്ണാടിക്ക് മുമ്പില് നിന്ന്
കുറ്റവാളിയെ കണ്ടെത്താം നീ ആണെന്ന് പറഞ്ഞു
വായനക്കും അഭിപ്രായത്തിനും നന്ദി .
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....നന്ദി
very very
good
അതെ.അവരുടെ ഉത്തരങ്ങൾ കരയിക്കും.ഈ ചിത്രം, എന്നിൽ ചില വീണ്ടു വിചാരങ്ങളുണ്ടാക്കി.ഈ പുതുവത്സരത്തിൽ അതെന്നെക്കൊണ്ട് നല്ലൊരു തീരുമാനവുമെടുപ്പിച്ചു.നന്ദി...നന്ദി....നന്ദി....നന്ദി.... ഈ വരികൾക്കുപരി, ആ ചിത്രം പോസ്റ്റ് ചെയ്തതിന്.ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ.....
ചോദ്യങ്ങള്‍ക്ക് അന്തമുണ്ടാവുമോ
കരയിപ്പിക്കുന്ന ഉത്തരങ്ങള്‍ക്ക് എന്നെങ്കിലും കുറവുണ്ടാകുമോ
തീര്‍ച്ചയായും ആ ഉത്തരങ്ങള്‍ കരയിപ്പിക്കുക
തന്നെ ചെയ്യും
ഒരുതുള്ളി ദാഹജലത്തിനായ്.....
കരളലിയിക്കുന്ന ചിത്രവും വരികളും...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം