കവിത :മക്കത്തു പോയവൻ
.................
മക്കത്തു പോയവൻ
.............................. ...............
പലവട്ടം
മക്കത്തു പോയിട്ടും
"അബൂജാഹിലാ"യിട്ടാണ് *
അയാൾ തിരിച്ചെത്തിയത്
സാത്താനെ
കല്ലെറിയുംബോഴൊക്കെ
അയാൾ
അശരീരിയുടെ മുഴക്കം കേട്ടു
നമ്മൾ തമ്മിൽ ഇതു വേണോ ?
ദേഹം
ആത്മീയതയുടെ മുറ്റത്ത്
കർമ്മങ്ങൾ ചെയ്യുമ്പോൾ
ദേഹേച്ഛ ദുനിയാവ് -
വെട്ടി പിടിക്കുകയായിരുന്നു
എല്ലാവരും അയാളെ
"അബൂബക്കറെ "ന്നു **
വിളിച്ചപ്പോൾ
ഉസ്താദു മാത്രം
"അബു "എന്നു വിളിച്ചു
പിന്നെ ഉസ്താദ്
കൂട്ടി ചേർത്തു
നന്നായാൽ നമുക്ക്
അബൂബക്കറെന്നു വിളിക്കാം
ഇല്ലെങ്കിൽ അബൂജാഹിൽ
എന്നു വിളിക്കാം
ഗ്രന്ഥം ചുമക്കുന്ന കഴുതകൾ
അയാളെ കണ്ടപ്പോൾ
വഴി മാറി നടന്നു
അപ്പോൾ ജനം
തിരിച്ചറിഞ്ഞു
ഉസ്താദ് പറഞ്ഞ
വാക്കിൻറെ പൊരുൾ .
സുലൈമാന്‍ പെരുമുക്ക്
00971553538596
*വിഡ്ഢിത്തത്തിൻറെ പിതാവ്
എന്ന പേരിൽ അറിയപ്പെടുന്ന
പ്രവാചകൻറെ നിത്യ ശത്രു ..
**പ്രവാചകൻറെ സന്തത
സഹാചാരിയുടെ നാമം .
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .
15 അഭിപ്രായങ്ങള്‍:
പ്രവൃത്തിയാണ് പേര്!
ജ്ഞാനം ദൈവീകമാണ് പ്രവർത്തിയും ദൈവീകം ആകണം അപ്പോൾ നാമവും ചേരും
അർഥമുള്ള കവിത
ഇഷ്ടമായി
പുതിയ അറിവുകള്‍...
അര്‍ത്ഥസമ്പുഷ്ടമായ കവിത
ആശംസകള്‍
അതെ ,പേരിനെ ജീവിപ്പിക്കുന്നത് പ്രവർത്തിയാണ് .
ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തേട്ട...
വിവേകമുള്ള ജനത ഉയർത്തെഴുനേല്ക്കണം ...
വായനക്കും അഭിപ്രായത്തിനും നന്ദിബൈജു
വന്നു കയ്യൊപ്പ് ചാർത്തിയത്തിൽ ഏറെ
സന്തോഷമുണ്ട് ....പ്രോത്സാഹനത്തിനു നന്ദി .
നല്ല വാക്കിനും നന്ദി anu Raj
ഏറെസന്തോഷമുണ്ട് ....പ്രോത്സാഹനത്തിനു നന്ദി തങ്കപ്പേട്ടാ .
നന്നായിരിക്കുന്നു , ആശംസകള്‍
അല്ലെങ്കിലും മക്കത്ത് പോകുന്നവരൊക്കെ അബൂബക്കറൊന്നുമല്ല.
ശെരിയായ വിലയിരുത്തൽ ...വായനക്കും
അഭിപ്രായത്തിനും നന്ദി തുമ്പി .
വായനക്കും പ്രോത്സാഹനത്തിനും നന്ദി Habeeb Rahman .
ചിലർക്ക് സ്വന്തം പേരൊട്ടും ചേരില്ല.
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.
ശുഭാശംശകൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം