കവിത :തെക്കോട്ടു നടന്നവൻ
.................
തെക്കോട്ടു നടന്നവൻ
.............................. .......................
തെക്കോട്ടു
നടക്കുന്നവനെ
കണ്ടപ്പോൾ
ഞാൻ കൈകൊട്ടി
വിളിച്ചു
അയാൾ
തിരിഞ്ഞു നോക്കിയപ്പോൾ
ഞാൻ ചിരിച്ചു
അപ്പോൾ അയാൾ
പുഞ്ചിരിച്ചു
എനിക്ക് ബോധ്യമായി
ഇനി അയാൾ
ആത്മഹത്യ ചെയ്യില്ലെന്ന്
ഞാൻ തിരിച്ചു നടന്നു
അയാളും തിരിച്ചു നടന്നു
പിന്നെ ഞാൻ
അയാളെ കണ്ടത്
പാവങ്ങൾക്ക്
അന്നദാനം ചെയ്യുന്ന
പുണ്യവാനായിട്ടാണ് .
സുലൈമാന്‍ പെരുമുക്ക്
00971553538596
13 അഭിപ്രായങ്ങള്‍:
തക്കസമയത്തൊരു പിന്‍വിളി മതിയാവും. അല്ലേ?
അതെ ,തക്ക സമയത്തുള്ള ഒരു പിൻവിളിയിൽ
ഒരു ജന സേവകനെ യായിരിക്കും ലോകത്തിനു കിട്ടുന്നത് ...
ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ...
പെട്ടെന്നെങ്ങനെ മനം മാറി,,,,കൊള്ളാം ഇക്ക,,,
അവസാന നിമിഷം അയാൾ ചിന്തിച്ചത്
ഇങ്ങനെയാണ് .എൻറെ വേദനകൾ ഇറക്കി
വെക്കാൻ ഒരത്താണി കാണുന്നില്ല എങ്കിൽ
ഒരു പുഞ്ചിരിയെങ്കിലും എനിക്ക് നല്കാൻ
ഒരാളും ഇല്ലല്ലോ ....? വന്നതിൽ ഏറെ
സന്തോഷമുണ്ട് വായനക്കും കയ്യൊപ്പിനും നന്ദി...
ആദ്യം ചെയ്തത് മഹൽ കർമം പിന്നെ ചെയ്യുന്നത് പുണ്യ കർമം
പ്രായശ്ചിത്തം.
നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
എന്റെ ബ്ലോഗ് ഇതാണ്
http://vithakkaran.blogspot.in/
ഏറെ സന്തോഷമുണ്ട് ,വായനക്കും അഭിപ്രായത്തിനുംനന്ദി .....
ചിലർ അങ്ങനെയാണ് ,അവരാണ് ഭൂമിയുടെ
അവകാശികൾ ...നല്ല വാക്കിനു നന്ദി .
പുണ്യവാന്മാർ മണ്ണിൽ നില നില്ക്കട്ടെ ....നന്ദി ....
സെക്കന്‍റെുകളില്‍ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കുന്ന ചാഞ്ചല്യം!
അതൊഴിഞ്ഞാല്‍.........
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
പിറക്കുന്നു, പുതിയൊരു ജന്മത്തിലേക്ക്. നിമിത്തങ്ങളൊരുക്കുന്ന കരങ്ങൾക്ക് പ്രണാമം
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
ലളിതം സുന്ദരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം