2012, നവംബർ 29, വ്യാഴാഴ്‌ച

മനുഷ്യപ്പറ്റ്

മനുഷ്യപ്പറ്റ്അറ്റം കാണാത്ത
തുരങ്കത്തിലൂടെയല്ല
ഞാന്‍ സഞ്ചരിക്കുന്നത്
മുറ്റം നിറയെ പൂക്കളുള്ള
കൊട്ടാരത്തിലല്ല ഞാന്‍
പിറന്നു വീണത്‌
ചുറ്റും എനിക്ക് പേരെടുത്തു പറയാന്‍
ശത്രുക്കള്‍ ആരും തന്നെയില്ല
എങ്കിലും അകം നിറയെ ഭയം
ആരൊക്കെയോ എന്നെ പിന്തുടരുന്നു,
ഒറ്റയായും കൂട്ടായും
ഒളിഞ്ഞിരുന്നു എന്നെ എറിയുന്ന
കല്ലുകല്കൊണ്ട് ,സ്നേഹത്തിന്റെ
പാലം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും
അത് പരാജയത്തില്‍ കലാശിക്കുന്നു
സൗഹൃദത്തിന്റെ വലയം അറുത്തു മാറ്റി
ചൂഷണത്തിന്റെ വളയം തീര്‍ക്കുന്നവരെയാണ്
ഇന്നു പരക്കെ കാണുന്നത്
രേതസ്ക്കണം മുതല്‍ ഗര്‍ഭ പാത്രം വരെ
കമ്പോളത്തില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു
ദല്ലാളന്മാരുടെ കുതന്ത്രം ,
കുഞ്ഞുങ്ങള്‍ പോലും
അറുകൊല ചെയ്യപ്പെടുന്നു
മനുഷ്യപ്പറ്റ്,
അത് ഗോഡ്സേയുടെ
വെടിയുണ്ടക്ക്‌ ഇരയായിപ്പോയി
വളരുന്ന തലമുറ
തൊട്ടിലില്‍ വെച്ചുതന്നെ
കേട്ടു ശീലിച്ച നാമങ്ങള്‍
കൊടും ഭീകരന്മാരുടെതാണ്
അവരുടെ കളിക്കോപ്പുകള്‍
ആയുധങ്ങളുടെ ആകൃതിയിലാണ്
എന്‍റെ ആവശ്യത്തിന്നായി
ഞാന്‍ എവിടെ ചെന്നാലും
ആര്‍ക്കൊക്കയോ പരീക്ഷണത്തിനു
അറിയാതെ വിധേയനാവുന്നു
ബോധമില്ലാതെ അല്‍പ്പനേരം
ആതുരാലയത്തില്‍ കിടന്നാല്‍
എന്തല്ലാമാണ് നഷ്ടപ്പെടുന്നതെന്ന്
അറിയാന്‍ കഴിയില്ല
ജീവനില്ലാത്ത ശരീരം പോലും
ചുളുവില്‍ തട്ടിയെടുത്തു
വില്പന  നടത്തുന്നത് കാണുമ്പോള്‍
സ്വന്തം നിഴലിനെ പോലും
ഭയപ്പാടോടെയാണ് കാണുന്നത്.
സുലൈമാന്‍ പെരുമുക്ക് 

16 അഭിപ്രായങ്ങള്‍:

2012, നവംബർ 29 9:18 PM ല്‍, Blogger KOYAS..KODINHI പറഞ്ഞു...

മനുഷ്യപ്പറ്റ്,
അത് ഗോഡ്സേയുടെ
വെടിയുണ്ടക്ക്‌ ഇരയായിപ്പോയി

 
2012, നവംബർ 30 2:45 AM ല്‍, Blogger navodila പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
2012, നവംബർ 30 2:46 AM ല്‍, Anonymous പുന്നോടി എം.എ.റഹ്മാന്‍ പറഞ്ഞു...

വളരെ മൂര്‍ച്ചയുള്ള വാക്കുകള്‍ , നന്നായിരിക്കുന്നു , എല്ലാവിത ഭാവുകങ്ങളും ....

 
2012, നവംബർ 30 7:01 AM ല്‍, Blogger ajith പറഞ്ഞു...

ഇല്ലയില്ല
അത്രയ്ക്ക് ദുഷിച്ചിട്ടൊന്നുമില്ല
നമയുടെ തീരങ്ങളുണ്ടല്ലോ

 
2012, നവംബർ 30 7:35 AM ല്‍, Blogger ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സംഘര്‍ഷഭരിതമായ ഒരു മനസ്സിന്റ ആകുലതകള്‍ ഹൃദ്യമായി പകര്‍ത്തി.

 
2012, നവംബർ 30 9:15 PM ല്‍, Blogger Gopan Kumar പറഞ്ഞു...

നന്നായി എഴുതി
(കല്ലുകല്കൊണ്ട് ,പരീഷനത്തിന്നു. ഇതിലെ അക്ഷരത്തെറ്റു തിരുത്തുമല്ലോ )


ആശംസകള്‍

 
2012, നവംബർ 30 9:29 PM ല്‍, Blogger Badar.C Alankode പറഞ്ഞു...

വളരെ അര്‍ത്ഥവതായത്, കാലഘട്ടത്തിനു യോജിക്കുന്നത്, എങ്കിലും കരുണ പറ്റെ വറ്റിയിട്ടില്ല എന്നും ഓര്‍മപെടുത്തുന്നു.

 
2012, നവംബർ 30 11:15 PM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

അജിത്ത് ചേട്ടന്‍ പറഞ്ഞ പോലെ അത് പൂരണമായി വെടിയേറ്റ്‌ മരിച്ചിട്ടില്ല അര്‍ദ്ധ പ്രാണനില്‍ ആണ്
വേണമെങ്കില്‍ നമുക്ക് അതിനെ രക്ഷിച്ചെടുക്കാം പരിപാലിക്കാം

 
2012, നവംബർ 30 11:32 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

വളരുന്ന തലമുറ
തൊട്ടിലില്‍ വെച്ചുതന്നെ
കേട്ടു ശീലിച്ച നാമങ്ങള്‍
കൊടും ഭീകരന്മാരുടെതാണ്
അവരുടെ കളിക്കൊപുകള്‍
ആയുധങ്ങളുടെ ആകൃതിയിലാണ്

 
2012, ഡിസംബർ 1 4:37 AM ല്‍, Blogger റഈസ്‌ പറഞ്ഞു...

ആശംസകള്‍.............

 
2012, ഡിസംബർ 1 4:59 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

നല്ലൊരു കവിത എന്ന് മാത്രം പറഞ്ഞാല്‍ പോര ...മനോഹരം ഈ മനുഷ്യപ്പറ്റ്

 
2012, ഡിസംബർ 9 2:58 AM ല്‍, Blogger Hari പറഞ്ഞു...

വളരെ മനോഹരമായി നെയ്തെടുത്ത വരികൾ. മനസ്സിലെ ആകുലതകൾക്കൊപ്പം സമൂഹത്തിലെ തിന്മകളെ കൂടി ഒപ്പിയെടുത്ത ഒരു കവിത. മനുഷ്യപ്പറ്റുള്ള എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്ന്. ആസംസകൾ.

 
2013, ജനുവരി 19 12:13 AM ല്‍, Blogger Yoonus Tholikkal പറഞ്ഞു...

മനുഷ്യപ്പറ്റ്,
അത് ഗോഡ്സേയുടെ
വെടിയുണ്ടക്ക്‌ ഇരയായിപ്പോയി

 
2013, ഫെബ്രുവരി 8 3:25 AM ല്‍, Blogger തുമ്പി പറഞ്ഞു...

നമ്മുടെ നന്മ നിറഞ്ഞ മനസ്സ് ആ ഭയപ്പാടുകളെ തുരത്തട്ടെ. ഇന്നിന്റെ വിഹ്വലതകളുടെ മനോഹരമായ ആവിഷ്ക്കാരം

 
2013, ഫെബ്രുവരി 8 6:53 AM ല്‍, Blogger Shahida Abdul Jaleel പറഞ്ഞു...

നല്ലൊരു കവിത ,മനോഹരം ഈ മനുഷ്യപ്പറ്റ്..

 
2013, ഓഗസ്റ്റ് 11 7:25 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

എൻറെ വരികളെ മനസ്സു കൊണ്ട് വായിക്കുന്ന
എല്ലാവരോടുംഎനിക്ക് നന്ദിയും കടപ്പാടുമുണ്ട്....
വരിക വീണ്ടും സ്നേഹത്തിലേക്ക്‌.., നിങ്ങൾക്കായി വിരുന്നൊരുക്കിയിരിക്കുന്നു .കുറവുകൾ കാണാമെങ്കിലും
നിങ്ങളുടെ സമയം പാഴാവില്ലെന്ന് ഞാൻ കരുതുന്നു .
നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്തായാലും എനിക്ക്
വിലപ്പെട്ടതാണ്‌ ,അതെന്നും എനിക്കൊരു ഉണർത്തു പാട്ടാണ് .....

കോയ
navodila
പുന്നോടി റഹ്മാൻ
അജിത്‌
ആറങ്ങോട്ടുകര മുഹമ്മദ്‌
Gpan kumar
ബദർ സി ആലങ്കോട്
കൊമ്പൻ
ഷാജു
റഈസ്
ദീപ
യൂനുസ്
തുമ്പി
shaahida abdul jaleel

എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം