2012, ഡിസംബർ 22, ശനിയാഴ്‌ച

കവിത :ആ നിമിഷത്തിന്നു ശേഷം ..



 കവിത 
................
               ആ നിമിഷത്തിന്നു ശേഷം ..
.............................................................  
ഒരുവട്ടം മാത്രം നിന്നെ ഞാന്‍ കണ്ടു
ഒരു നൂറു വട്ടം കിനാവ്‌ കണ്ടു
ഒരു വാക്ക് മാത്രം  നീ ഉരിയാടി
ഒരു പാടു വാക്കായ് അത് മാറി

ഒരു ചെറു പുഞ്ചിരി എനിക്ക് നീ നല്‍കി
ഒരു പൊട്ടി ചിരിയായ് മാറി
ഒരു സ്നേഹ സ്പര്‍ശം ഞാന്‍ അറിഞ്ഞപ്പോള്‍
ഒരു ജന്മം ജീവിച്ചപോലെ

ഓര്‍മയില്‍ സൂക്ഷിച്ച മയില്‍ പീലികൊണ്ടൊരു
സങ്കല്‍പ്പ ചിത്രം വരച്ചു ഞാന്
ഓര്‍ക്കുന്നു നിന്നെ ഞാന്‍ കണ്ടോരാനിമിഷം
ആചിത്രം നിൻറെ താണന്ന്  

മോഹങ്ങളെല്ലാം കസവണിഞെത്തുന്ന  
മധുരിത നിമിഷങ്ങള്‍ വനൂ
മണിദീപ മലകള്‍ മിഴികള്‍ തുറന്നു
മന്ദസ്മിതം തൂകി നീനൂ..


       സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 

1 അഭിപ്രായങ്ങള്‍:

2012, ഡിസംബർ 23 9:56 PM ല്‍, Blogger KOYAS KODINHI പറഞ്ഞു...


ഒരുവട്ടം മാത്രം നിന്നെ ഞാന്‍ കണ്ടു
ഒരു നൂറു വട്ടം കിനാവ്‌ കണ്ടു. മനോഹരമായ വരികള്‍.....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം