2016, നവംബർ 18, വെള്ളിയാഴ്‌ച

ഒന്നുണരുക!


ഒന്നുണരുക!
.......................
നമ്മളെല്ലാം
നല്ല മതേതരക്കാരുടെയും
കരുത്തുറ്റ നേതാക്കളുടെയും
കൂടെയായിരുന്നു.

എന്നിട്ടും
നല്ലതിനു വേണ്ടിയൊന്നും
അവരിന്ന് ഉരിയാടുന്നില്ല!

ഏക സിവിൽകോഡും
സാക്കിർ നായിക്കും
മുത്തലാക്കും എല്ലാം
കോമാളിയായ ഭീകരാജാവിൻ്റെ
കളിപ്പാട്ടമായിരിക്കുന്നു!

ഏഴകൾ വിയർപ്പിൻ്റെ
വില കിട്ടാൻ വെയിൽ കൊണ്ട്
വാടുമ്പോൾ ഏ.സി റൂമിൽ കിടന്നുറങ്ങുന്നവൻ്റെ
കോടികൾ രാജാവ് എഴുതിത്തള്ളുന്നു!

ഒറ്റപ്പെട്ട ശബ്ദമല്ലാതെ
ഒന്നുമിവിടെ
കേൾക്കുന്നില്ല!

നമ്മൾ വളർത്തിയ
നല്ലവരായ മതേതരക്കാരും
രാജ്യസ്‌നേഹികളും എവിടെ?

എന്തിനാണവർ
കനത്ത മൗനത്തിലിരിക്കുമ്പോഴും
വിറക്കുന്നത്?

വഴിയിലെ
മുള്ളെടുത്തു മാറ്റുക
എന്ന അക്ഷരത്തിൽ
ഇന്നു നമ്മൾ ഒതുങ്ങിക്കൂടി!

നാട്ടിലെ
നല്ലവരോടൊത്തിരുന്ന്
നാളെക്കു വേണ്ടി
പുതിയൊരു ശബ്ദം ഉയരട്ടേ!

വഴിയിലിന്ന്
മുള്ളുകളില്ലെന്നു ചെല്ലി
അനങ്ങാതിരിക്കരുത് .

മൂർഖൻ പാമ്പുകളും
ഹിംസ്ര ജന്തുക്കളും
പരന്നു നടക്കുന്നു .

ഇടക്കിടെ
ഇടിത്തീ വീഴുന്നു
മലപോലെ ഉറച്ചു നിൽക്കുന്ന ഭൂതങ്ങളുമുണ്ട്.

സ്വാതന്ത്ര്യത്തിൻ്റെ
ചോരമണം
മാറുന്നതിനു മുമ്പ് നാട്
നരകത്തിൻ്റെ വക്കിലെത്തി!

ഇനി
മടിച്ചു നിൽക്കാതെ
ഇടിച്ചിറങ്ങണം.

അത്
ഹിന്ദുവിനും
ഇസ്ലാമിനും
ക്രൈസ്തവനും മാത്രമല്ല
ഒരു ജനതക്ക് മുഴുവൻ
വേണ്ടിയാണ്.

രാജ്യസ്നേഹത്തിൻ്റെ
പുതിയ മുഖം
തിളങ്ങട്ടെ!

ഇന്ന് നാം
ഉണർന്നില്ലെങ്കിൽ
വരുo തലമുറ നമ്മളൊക്കെ
മുള്ളായിരുന്നുവെന്ന്‌
അടിവരയിട്ട് വിധിയെഴുതും!!!

പിന്നെ പരിഹാസത്തോടെ
അവർ ചോദിക്കും,
തിന്മകളോട്‌
മനസ്സുകൊണ്ടെങ്കിലും
പ്രതികരിക്കാൻ മറന്നതെന്തേ?

................................... .:.......
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം