കനത്തമൗനം!
കനത്തമൗനം!
<><><><><><>
നാളേക്കുവേണ്ടി
ഇന്നുണർന്നില്ലെങ്കില്‍
നാളയെ നമുക്ക്
നഷ്ടമായിടും!
ഇന്നിന്റെ
ഈ കനത്തമൗനം
നാളെയുടെ
കൂട്ടമരണത്തെയാണ്
മാടി വിളിക്കുന്നത്.
ചില
മൗനങ്ങള്‍
അഹങ്കാരത്തിനും
അവിവേകത്തിനും
വഴിവിളക്കായിടും!
മനസ്സുകൊണ്ടെങ്കിലും
തിന്‍മയെ
തകർക്കുന്നവനാണ്
നേരിനെ താരാട്ടുന്നത്.
നാടിനെ
നരകത്തിലേക്ക്
വലിച്ചെറിയുമ്പോള്‍
നോക്കി നില്‍ക്കുന്നത്
അന്ധവിശ്വാസമാണ്.
കനത്ത
മൗനത്തിലിരിക്കുമ്പോഴും
വിറക്കുന്നതെന്തിനാണ്?
കാത്തുനില്‍ക്കാന്‍
നേരമില്ലെന്നാണ്
കാറ്റിലൂടെത്തുന്ന സന്ദേശം!
പലതുള്ളികള്‍
പെരുകുന്നതാണ് പ്രളയം,
പ്രളയത്തിനു മുന്നില്‍
പിശാചും പിടിവിട്ട് ഓടും.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ശുഭാപ്തിവിശ്വാസം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം