നോട്ടുവേട്ട!
നോട്ടുവേട്ട!
<><><><><><>
കേട്ടപ്പോള്‍
എല്ലാവരും പറഞ്ഞു
കൊള്ളാം, നല്ലകാര്യം!
അനുഭവിച്ചപ്പോള്‍
പറഞ്ഞവാക്ക് എല്ലാവരും
തിരിച്ചെടുത്തു!!
ഇന്ന്
ഉള്ളത് പെറുക്കി
വെളുപ്പിക്കാന്‍ നില്‍ക്കുന്നവന്‍
ഉള്ള് തുറന്ന് പറയുന്നത്
കറുത്ത വാക്കാണ്.
നിയമം,
ജന ജീവിതത്തിന്റെ
സുഖസഞ്ചാരത്തിനാ
ണന്ന സത്യം ഇനി
എന്നാണ് പഠിക്കുക?
അധികാരികള്‍
ആദ്യം പഠിക്കേണ്ടത്
അനുഭവത്തില്‍നിന്നു പോലും
പഠിക്കാന്‍ മടിക്കുന്നു!
അഹങ്കാരത്തിന്റെ
ആള്‍രൂപങ്ങളെ
മഷിപുരട്ടുമ്പോള്‍ തന്നെ
ജനം തിരിച്ചറിയണം!!!
വിവേകം
എവിടെയും
വിൽപനയ്ക്ക് വെച്ചിട്ടില്ല !
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
വിവേകം
എവിടെയും
വിൽപനയ്ക്ക് വെച്ചിട്ടില്ല !...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം