2016, നവംബർ 20, ഞായറാഴ്‌ച

അല്ല,മുജാഹിദേ...


അല്ല,മുജാഹിദേ...
~~~~~~~~~~~~~
അല്ല,മുജാഹിദേ...
ഈ മതവും തീവ്രവാദവും
മനസ്സിലായി പക്ഷേ,
ഇടക്കുവെച്ചു പറഞ്ഞ
ഈ മതരാഷ്ട്രവാദമെന്താണ്‌?

പ്രവാചകന്‍
കാഴ്‌ചവെച്ച ഭരണം,
മതരാഷ്ട്രവാദ വിത്തിന്റെ
സത്താണൊ?

ഗാന്ധിജി മുതല്‍
കെജ്‌രിവാള്‍ വരെ
ഇഷ്ടപ്പെടുന്നുവെന്ന്‌
ചൊല്ലിയ ഉമറിന്റെ
രാഷ്ട്രീയത്തില്‍ മതരാഷ്ട്ര
വാദം ചാലിച്ചിരുന്നൊ?—

ആയിരുന്നെങ്കില്‍
ആ ഭീകര ഭരണകൂടങ്ങളെ
നിങ്ങളെന്തേ പിച്ചിച്ചീന്തുന്നില്ല?

നിങ്ങള്‍ക്ക്‌
ഇന്ത്യയോടും
ഇസ്‌ലാമിനോടും കൂറില്ലേ?

അല്ല, അത്‌
മാനവീകതയുടെ
കളിത്തൊട്ടിലായിരുന്നെങ്കില്‍
നിങ്ങളെന്തേ വാഴ്‌ത്തിപ്പാടുന്നില്ല?

അല്ല,മുജാഹിദേ...
പ്രാചകന്റെ പ്രാർത്ഥനകള്‍
മനുഷ്യനും പ്രവർത്തനങ്ങള്‍
പിശാചിനും പങ്കുവെക്കാനുള്ളതാണൊ?

എങ്കില്‍
അറിയുക,നിങ്ങള്‍
പ്രവാചകനില്‍ നിന്ന്‌
ഒരുപാട്‌ അകലെയാണ്‌!

ഞങ്ങള്‍
ഗാന്ധിജിയും
കെജ്‌രിവാളും ഇഷ്ടപ്പെടുന്ന
നീതിയുടെ ഭരണരീതി
ഇഷ്ടപ്പെടുന്നവരാണ്‌.—

അതില്‍
മതഭ്രാന്തിന്റെ
വിഷക്കൂട്ടുകളില്ല,
ഉള്ളത്‌ മാനവീകതയുടെ
രസക്കൂട്ടുകളാണന്നത്‌
എന്നോ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു!

അല്ല മുജാഹിദേ,
പ്രവാചകൻ മാതൃകാ
ഭരണമാണ് കാഴ്ചവെച്ചതെന്നും
അത് മണ്ണിൽ വരുത്തണമെന്നും
ചില ഒറ്റപ്പെട്ട ശബ്ദം കേൾക്കുന്നു!

എങ്കിൽ അതിനു വേണ്ടി
മുജാഹിദ്ദകൾ സ്വീകരിക്കുന്ന
മാർഗമേതാണ്??

മലയാളത്തിൽ
മുജാഹിദുകൾ
കളിക്കാൻ തുടങ്ങിയിട്ട്
കാലമേറെയായില്ലേ?...

ഒരു പഞ്ചായത്തിലെങ്കിലും
പ്രവാചക നീതിയിലൊരു
ഭരണം കാഴ്ചവെച്ചൊ?...

മുജാഹിദുകളെ
മൂടുപടം അഴിച്ചു വെക്കുക,
അല്ലെങ്കിൽ ജനം
അത് വലിച്ചു കീറും!!!

——————————
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം