നമോ'വാക്യം!!!
"നമോ'വാക്യം!!!
~~~~~~~~~~~~
അമ്പത്താറ് ഇഞ്ച്
നെഞ്ച്‌വിരിച്ചു തന്നെ
ഞാന്‍ പറയട്ടെ—
ഞാന്‍ കേട്ട
തെറിയൊന്നും
ലോകത്തിലൊരുത്തനും
ഇന്നോളം കേട്ടിട്ടില്ല!
ഇനിയൊരുത്തനു
അത് തിരുത്താനും
കഴിയില്ല!!*
ഒരേസമയം
ഒരുപാടു ഭാഷയില്‍
ഒന്നിച്ചു വിളമ്പിയ
തെറികേട്ടവന്‍ ചരിത്രത്തില്‍
ഞാന്‍ മാത്രമാണ്!!!
ഹൊ...
ഗിന്നസ് ബുക്കെ
ഫെയ്സ് ബുക്കിൽ
ഞാൻ നിറഞ്ഞാടുകയാണ്!
ഇനി നന്റെ
നെഞ്ചിനുള്ളില്‍
എനിക്കും ഒരിടംതാാാാ...
——————————
*മലയാളികളോട്:
മക്കലേ നിങ്കലുടെ കൊടുങ്കല്ലൂരെ
അമ്മജെ ഞാൻ തോപ്പിച്ചതു കണ്ടോ?
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം