നായയുടെ ബുദ്ധിപോലും...
നായയുടെ ബുദ്ധിപോലും...
<><><><><><><><><><><>
രാവിലെ
നടക്കാനിറങ്ങിയപ്പോള്‍
ഒരു നായ പ്രവചനക്കാരന്റെ
പരസ്യപ്പലകയില്‍ കടിച്ചു
തൂങ്ങുന്നതു കണ്ടു!
ഞാനോർത്തു,
പലവട്ടം ഞാന്‍
കണ്ടതല്ലെ ഈ പരസ്യം?
എന്നിട്ടും ഈ നായയുടെ
ബുദ്ധി പോലും എനിക്ക്
ഉണ്ടായില്ല!
കണ്ടറിയാത്ത
ഞാന്‍ ഇന്ന്
കൊണ്ടറിയുന്നുണ്ട്!
ഇന്നിനേയും
നാളെയേയും പറ്റി
പ്രവചിക്കുന്ന തങ്ങളും
മുസ്‌ല്യാരും സ്വാമിയും
അമ്മയും ചേച്ചിയും ഇന്നെവിടെ?
നാളെയുടെ സത്യം
തിരിച്ചറിയാത്ത വ്യാജരാണിവരെന്ന് ഈ നായ
പരസ്യമായിതാ പറയുന്നു!
എന്നിട്ടും
വെയിലുകൊണ്ട്
വാടിനേടിയ പണം
വെറുതേയിരിക്കുന്നവന്റെ
കൈയില്‍ കണ്ണടച്ച് കൊടുക്കുന്നു!
പിന്നെയും ഞാന്‍
എന്നോട് ചോദിച്ചു,
എന്തേ ഈ നായയുടെ
ബുദ്ധി പോലും എനിക്ക്
ഇല്ലാതെ പോയത്?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
കുരുട്ടുബുദ്ധി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം