2016, നവംബർ 19, ശനിയാഴ്‌ച

ഫൈസലെ...


  ഫൈസലെ...
~~~~~~~~~~~
ഫൈസലെ
നീ ഭാഗ്യവാന്‍,
നിന്റെ രാജപാതയിലൂടെ
നീ സ്വർഗത്തിലെത്തി!!!

മഹാഭാഗ്യവാന്‍മാരെ
സ്വർഗം പ്രണയമയത്തോടെ
മാടി വിളിക്കുന്ന കാഴ്‌ച
അതി സൂന്ദരമാണ്‌!

ഫൈസലെ,
നിന്നോടെനിക്ക്‌
അസൂയയാണ്‌, എനിക്കെന്നല്ല
നിനക്ക്‌ സ്വർഗയാത്ര
നേർന്നവർക്കും ഒരുനാള്‍
നിന്നോട്‌ അസൂയ തോന്നും!

സമൂഹം
ഇന്ന്‌ നോക്കുകുത്തി
മാത്രമാണ്‌!!!

ഇഷ്ടപ്പെട്ട ആദർശം തിരഞ്ഞെടുക്കുമ്പോള്‍
തുറിച്ചുനോക്കുന്ന കണ്ണുകളും വാള്‍ത്തലപ്പുകളുമാണിവിടെ
വിധിയെഴുതുന്നത്‌!!!

തണല്‍മരങ്ങള്‍
താളം തെറ്റിയാണ്‌
ഇന്നാടുന്നത്‌!

തലയെടുക്കാന്‍
അടുക്കുന്നവരോട്‌
താടി വെക്കാനുള്ള
അവകാശത്തിനാണ്‌
ചിലർ യാചിക്കുന്നത്‌!

വേറെ ചിലർ
നാട്‌ കത്തുമ്പോള്‍
നഖം മുറിക്കുന്നതെങ്ങനെ—
യെന്ന തർക്കത്തിലാണ്‌!

ജനിച്ചമണ്ണില്‍
തിരഞ്ഞെടുത്ത സ്വപ്‌നത്തില്‍
ജീവിക്കാനുള്ള അവകാശം
എനിക്കെന്നപോലെ എല്ലാവർക്കും ഉണ്ടെന്ന പാഠം
ആരാണ്‌ മറച്ചുവെക്കുന്നത്‌?

ഇത്‌ പ്രബുദ്ധ
ലോകത്തിന്റെ
കറുത്ത ഭ്രാന്താണ്‌!!!
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം