2016, നവംബർ 16, ബുധനാഴ്‌ച

ദുഷ്ടനായ രാജാവ്‌!!!


  ദുഷ്ടനായ രാജാവ്‌!!!
 ~~~~~~~~~~~~~~~

കുടുംബത്തിന്റെ
കണ്ണീര്‌ കടലിലൊഴുക്കിയാണ്‌
അയാള്‍ പടിയിറങ്ങിയത്‌.

രാപ്പകല്‍
കറങ്ങിനടന്നത്‌
കള്ളപ്പണം തേടിയാണ്‌്‌!

അമ്പത്താറ്‌ ഇഞ്ച്‌
നെഞ്ച്‌വിരിച്ച്‌
നടന്നത്‌ ഒറ്റക്കാണ്‌!

ഒരുത്തനേയും
വിട്ടതില്ല,എല്ലാവരേയും
കണ്ടെത്തി!!

പിന്നെ
ഒറ്റ ശ്വാസത്തിന്‌
കള്ളപ്പണം മുഴുവന്‍ എഴുതിതള്ളി!!!

അങ്ങനെയാണ്‌
ദുഷ്ടനായ രാജാവ്‌
കള്ളപ്പണക്കാർക്ക്
ശുദ്ധന്റെ ഫലം ചെയ്‌തത്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, നവംബർ 18 1:36 AM ല്‍, Blogger Cv Thankappan പറഞ്ഞു...

പൂച്ച വീഴുന്നതും തഞ്ചത്തില്‍...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം