2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഞാൻ നിങ്ങളോടൊപ്പമാണ്.


ഞാന്‍ നിങ്ങളോടൊപ്പമാണ്‌!
————————————

അന്ന്‌ നിങ്ങള്‍
രാഷ്ട്രപിതാവിനെ
കൊന്നപ്പോള്‍ അവരൊക്കെ
പൊട്ടിക്കരഞ്ഞു,
അപ്പോള്‍ ഞാന്‍
അവരോടൊപ്പമായിരുന്നു.

കാരണം
പെട്ടിച്ചിരിച്ച നിങ്ങള്‍ ന്യൂനപക്ഷമായിരുന്നു.

ഇന്ന്‌ കാലംമാറി
വില്ലനാണ്‌ താരം,
സത്യമെങ്ങും തടങ്കലില്‍ ഞെരുങ്ങുന്നു.

പിഞ്ചുമക്കളും
ഗോദ്‌സെയെ
സ്‌തുതിച്ചുകൊണ്ട്‌
പിതാവിന്റെ പ്രതിമയില്‍
വെടിയുതിർത്തു പഠിക്കുന്നു!

നിങ്ങളിന്ന്‌
ഗോദ്‌സെയെ പൂജിക്കുമ്പോള്‍
അവിശ്വാസിയായ എന്നെയു
അവിടെ കാണും.

കാരണം
നിങ്ങളാണിന്ന്‌
ഭൂരിപക്ഷം,
പിന്നെ നീതിപീ0ത്തിൻ്റെ
തണലും ഇവിടെ
ചായുമ്പോൾ ഹാ...
എന്തൊരു സുഖം!

ആരും
പരിതപിക്കരുത്‌!
ഇവിടെ തിന്നുന്നതും
കുടിക്കുന്നതും എല്ലാം
മായമാണ്‌,പിന്നെയെങ്ങനെ
ചിന്തയില്‍ വിഷം കയറാതിരിക്കും?

തല്‍ക്കാലം
നേരും നന്‍മയും
വിശ്രമിക്കട്ടേ,
ഞാനെന്നും ഭൂരിപക്ഷത്തോട്‌
ചേർന്നു നില്‍ക്കട്ടേ.
ജയ്‌...ജയ്‌....ജയ്‌....
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ഒക്‌ടോബർ 16 8:22 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്മകള്‍ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കാം...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം