2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ത്രിശൂലവും പിച്ചാങ്കത്തിയുംത്രിശൂലവും പിച്ചാങ്കത്തിയും
~~~~~~~~~~~~~~~~~~~~
പാലുകാച്ചല്‍
നടന്ന നാള്‍തന്നെ
സ്വന്തം പിതാവിനെ കൊന്ന
ചോരയില്‍ കുളിച്ചാണ്‌
ത്രിശൂലം താണ്ഡവമാടിയത്‌.

അന്ന്‌ പിച്ചാങ്കത്തി
നാലുംകൂട്ടി മുറുക്കുന്നവന്റെ
സഹായിയാണ്‌.

പകയും വംശനാശവും
മൂത്ത ത്രിശൂലം
തുരുതുരാ തോണ്ടിയപ്പോള്‍
ഞാന്‍ ഗാന്ധിയനല്ലെന്നു ചൊല്ലി
തുരുമ്പുപിടിച്ച പിച്ചാങ്കത്തി
ചാടിയെണീറ്റു

ത്രിശൂലം
അസുരന്റെ മനസ്സ്‌
കട്ടെടുത്തപ്പോള്‍
പിച്ചാങ്കത്തി നാവ്‌
ഇരന്നുവാങ്ങി!

ത്രിശൂലം
ഓങ്കാരം മുഴക്കിയപ്പോള്‍
പിച്ചാങ്കത്തി തക്‌ബീർമുഴക്കി.

മദമിളകിയോടുന്ന
ഈ മതനാട്യക്കാരുടെ
അട്ടഹാസമാണിന്ന്‌ അസഹ്യം

ഇന്ന്‌
പിച്ചാങ്കത്തിയും
ത്രിശൂലവുംമെന്നു കേട്ടാല്‍
മദയാനകളും മയങ്ങിവീഴും!

ഓരോ
കലാപത്തിനൊടുവിലും
ത്രിശൂലം നിയമപുസ്‌തക—
ത്തിലൊളിക്കുന്നു.

ഓരോ നാവനക്കത്തിനും
അല്ലാതെയും—പിച്ചാങ്കത്തി
കനത്ത പഴി കേള്‍ക്കുന്നു,—
കൂടെ കടുത്ത ദണ്ഡനവും.

അഹങ്കാരി
ബുദ്ധിക്ക്‌ കളിക്കുമ്പോള്‍
അവിവേകി
വികാരംകൊണ്ട്‌ തുള്ളുന്നു.
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌
1 അഭിപ്രായങ്ങള്‍:

2016, ഒക്‌ടോബർ 7 8:05 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അഹങ്കാരി
ബുദ്ധിക്ക്‌ കളിക്കുമ്പോള്‍
അവിവേകി
വികാരംകൊണ്ട്‌ തുള്ളുന്നു. ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം