2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

വിലയില്ലാത്ത ജീവനുകൾ



  വിലയില്ലാത്ത ജീവനുകള്‍!
~~~~~~~~~~~~~~~~~~~

ഇവിടെ പാറിക്കളിക്കുന്ന
കൊടികളെല്ലാം ചോരക്കറ
പുരണ്ടിരിക്കുന്നു!

മരിച്ചുവീഴുന്നവരൊക്കെ
കൊടിപിടിച്ചോടുന്ന
ഭ്രാന്തരാണ്‌

അവർക്കുവേണ്ടി കരയാന്‍
ആദ്യവും അവസാനവും
അമ്മയുംപെങ്ങളും ഭാര്യയും
മക്കളും മാത്രമായിരിക്കും.

കല്ലുവെച്ച
നുണകള്‍ക്കു
മുകളില്‍വെച്ചാണ്‌
പുല്ലുപോലെ ജീവനെ
അറുത്തുമാറ്റുന്നത്‌!

കൊടി
മുതലാളിമാർക്കു വേണ്ടത്‌
രക്തസാക്ഷികളെയാണ്‌.

അത്‌,അന്യന്റെ
മക്കളാവണമെന്നത്‌
അവരുടെ നിർബന്ധമാണ്‌.

വിഷംപുരണ്ട
കൊടുവാളൊളിപ്പിച്ച
കൊടികള്‍ വലിച്ചെറിഞ്ഞില്ലെങ്കില്‍
ഇനിയും ഇവിടെ ഒഴുകുന്നത്‌
കണ്ണീരും ചോരയുമായിരിക്കും.

ഇനിയും
മടുത്തില്ലെ ഈ കൊലപാതകരാഷ്ട്രീയം?

ഒന്നുകില്‍
കൊടിമുതലാളിമാർ
ചോരക്കറ കഴുകിക്കളയട്ടെ,
അല്ലെങ്കില്‍ ജനം
പുതിയകൊടി എടുത്തുയർത്തട്ടേ.

———————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ഒക്‌ടോബർ 16 7:50 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കഷ്ടം!അങ്കം വെട്ടാനും ബലിയാടാകാനും പാവം ചാവേറുകള്‍...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം