2016, ജനുവരി 16, ശനിയാഴ്‌ച

കവിത: പാഴ്ജന്മങ്ങൾ


കവിത
~~~~~
     പാഴ്ജന്മങ്ങൾ‌
    ———————
അസൂയക്കും
കഷണ്ടിക്കും
മരുന്നില്ലെന്നു പറഞ്ഞത്‌
പഴമക്കാരാണ്‌

ഇന്നു
കഷണ്ടിക്ക്‌
മരുന്നുണ്ടെന്നുപറഞ്ഞു
പറ്റിക്കുന്നത്‌
പുതുമക്കാരാണ്‌

നാണയങ്ങളെ
കൊഞ്ഞനം കാട്ടുന്ന
കള്ളനാണയങ്ങള്‍
പെരുകുന്നു മണ്ണില്‍

അന്യൻ്റെ
ആത്മാവില്‍
നഗ്നചിത്രം വരക്കുന്നത്‌
മാലാഖയുടെ
വേഷമണിഞ്ഞവനാണ്‌

അസൂയാലുക്കളേക്കാള്‍
നമ്മള്‍ വിശ്വസിക്കേണ്ടത്‌
അവർ വളർത്തുന്ന
നായക്കളെയാണ്‌

അസൂയാലുക്കള്‍
ഒന്നും ചെയ്യുന്നില്ല
വല്ലതും ചെയ്യുന്നവരെ
അവർ കല്ലെറിഞ്ഞു രസിക്കുന്നു

നന്മ അത്‌
ആരു ചെയ്‌താലും
ദൈവത്തനു ഇഷ്ടമാണെന്നത്‌
എല്ലാവർക്കും അറിയാം
പക്ഷേ അസൂയക്കാരന്‍
അറിയുന്നില്ല, കാരണം
അവന്റെ ഹൃദയവാതില്‍
അടഞ്ഞിരിക്കുന്നു.
———————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ജനുവരി 17 10:33 AM ല്‍, Blogger ajith പറഞ്ഞു...

നന്മ ചെയ്യുന്നവർ അധികരിക്കട്ടെ

 
2016, ജനുവരി 18 6:12 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്മയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക...
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം