കവിത: വേലി
കവിത
~~~~~
വേലി
————
വേലിതന്നെ
വിളതിന്നുമ്പോള്‍
ശത്രുക്കള്‍ നോക്കി—
ച്ചിരിക്കുന്നത്
അപരാധമാണോ?
അടുക്കളയില്‍
പാത്രങ്ങള്‍
കലപിലകൂടിയതല്ല
തിരുമുറ്റത്ത് കാവല്‍ക്കാർ
അങ്കംവെട്ടിയതാണ് കണ്ടത്
വിവേകം
കലരാത്ത വിദ്യയ്‌ക്ക്
തെരുവുനായയുടെ
മൂല്യംപോലുമില്ലെന്നതാണ് സത്യം
സത്യവും നീതിയും
ഏറ്റുമുട്ടുക
അരുതെന്നോതുന്ന
സമാധാനത്തെ
ചുട്ടുകൊല്ലുക, അവസാനം
നമുക്ക് പറയാം
അവനൊരു മനോരോഗി—
യായിരുന്നുവെന്ന്
നമ്മളിന്നു
ധരിച്ചിരിക്കുന്ന
തിരുവസ്‌ത്രമെല്ലാം
നഗ്നത തെളിയുന്നതാണ്
നമുക്ക്
കണ്ണുകളുണ്ട്
നാം കാണുന്നില്ല
നമുക്ക് കാതുകളുണ്ട്
നാം കേള്‍ക്കുന്നില്ല
നമുക്ക് ഹൃദയമുണ്ട്
നാം ചിന്തിക്കുന്നില്ല
പുഞ്ചിരിക്കാന്‍
പഠിച്ചില്ലെങ്കിലും
മൃഗങ്ങളാണിന്ന്
മനുഷ്യനേക്കാള്‍
ഒരുപടിമുന്നില്‍.
————————
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
മൃഗങ്ങൾക്ക് നേരെ വാ നേരെ പോ എന്നു മാത്രമേ അറിയാവൂ. മനുഷ്യർക്ക് അത് അറിയാനും പാടില്ല
നല്ല ചിന്തകള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം