2016, ജനുവരി 16, ശനിയാഴ്‌ച

കവീത: വിഷമയം

കവിത
———
   വിഷമയം
  ~~~~~~~~
വിശപ്പാറ്റുവതിലൊക്കയും
മായംകലർന്നുപോയ്‌
ശ്വസിപ്പതും
വിഷംകലർന്ന വായൂ

ദാഹതീർത്ഥം
തീർത്തും മലിനമല്ലോ
പേക്കിനാക്കള്‍
കണ്ടു തളർന്നുനമ്മള്‍

നമ്മളിന്നു
വിഷംതിന്നു
വിഷംകുടിച്ചു
വിഷംമാത്രം ശ്വസിച്ചു

ഇന്നു പൂക്കുന്നതും
കായ്‌ക്കുന്നതും
കാഴ്‌ചവെയ്‌ക്കുന്നതും
വിഷമയമാണ്‌

ഹൃത്തടം ശുദ്ധ
സ്‌നേഹക്കടലായിരുന്നു പണ്ട്‌
ഒറ്റത്തുള്ളി
വിഷംകൊണ്ട്‌
വറ്റിവരണ്ടു—
കത്തിക്കരിഞ്ഞുപോയിന്ന്‌

പാഴ്‌ച്ചെടികള്‍
പരന്നുയർന്നു
അമ്മയാരെന്നറിയില്ല
അച്ഛനാരെന്നറിയില്ല
രക്തബന്ധങ്ങളില്ല
അയല്‍പക്കമില്ല...

ഹൃദയത്തിനു ചുറ്റും
വന്‍മതില്‍ തീർത്തു
അതില്‍ ചെറു
സുഷിരങ്ങളിട്ടു
കണ്ണില്‍ കണ്ടവരെ
നിത്യ ശത്രുവായ്‌കണ്ടു

സ്വാർത്ഥരായ്‌
തീർത്തും
സ്വാർത്ഥരായ്‌
നേർത്ത നിലാവുദിക്കാത്ത കൃതഘ്‌നരായ്‌

ഇനിയിവിടെ പൂക്കള്‍
വിരിയുന്നതെന്ന്‌.....?
ഇനിയിവിടെ താരങ്ങള്‍
തെളിയുവതെന്ന്‌....?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ജനുവരി 16 11:30 PM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്മയുടെ പൂക്കള്‍ വിടരുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം ശ്രമിക്കാം...
നല്ല കവിത
ആശംസകള്‍

 
2016, ജനുവരി 17 10:42 AM ല്‍, Blogger ajith പറഞ്ഞു...

എങ്കിലും നാം പ്രതീക്ഷ വെടിയുന്നില്ല

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം