2016 ജനുവരി 11, തിങ്കളാഴ്‌ച

കവിത: ഒരുതുണ്ട് ഭൂമി

കവിത
———
     ഒരുതുണ്ട്‌ഭൂമി
   ~~~~~~~~~~~~

വേണം നമുക്ക്‌
ഒരുതുണ്ട്‌ ഭൂമി
വേണ്ടുവോളം
ഇവിടെ ഭൂമിയുണ്ട്‌

മണ്ണിന്റെ
മക്കളായ്‌ നമ്മള്‍ പിറന്നു
മണ്ണില്ലാത്തോരായ്‌
നമ്മളലഞ്ഞു

വായുവും
വെള്ളവും
വാസസ്ഥലങ്ങളും
സ്വന്തമാക്കീടണം
എല്ലാവരും

കുമ്പിട്ടു നില്‍ക്കാതെ
കൈകൂപ്പി നില്‍ക്കാതെ
പങ്കിട്ടെടുക്കണം
എല്ലാവരും

ഔദാര്യമല്ലയിത്‌
അവകാശമാണിത്‌
സ്വപ്‌നങ്ങള്‍ പൂവണിയാന്‍
ഉണർന്നിടേണം

അധികാരി
വർഗമേ കണ്‍തുറക്കൂ
അഹങ്കാര ലോകമേ
മാറിനില്‍ക്കൂ

ഇനിയും സഹിക്കാന്‍
കഴിയില്ലൊരിക്കലു
ഇനി ഞങ്ങള്‍
അടിമകള്‍ അല്ലെന്നറിയു

വേണം നമുക്ക്‌
ഒരുതുണ്ട്‌ ഭൂമി
വേണ്ടുവേളം ഇവിടെ
ഭൂമിയുണ്ട്‌.
———————————
   സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016 ജനുവരി 12, 6:36 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

ഭൂമിയില്ലാത്തവരുടെ ദുഃഖം ആരറിയാന്‍...
നല്ല വരികള്‍
ആശംസകള്‍

 
2016 ജനുവരി 12, 10:17 AM-ന് ല്‍, Blogger ajith പറഞ്ഞു...

ശരിയാണു. ഭൂമിയില്ലാത്തവരുടെ ദുഃഖം ഭൂമിയുള്ളവർ എങ്ങനെ അറിയും!!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം