2016, ജനുവരി 19, ചൊവ്വാഴ്ച

കവിത: ഉഗാണ്ടക്കാരോട്‌

കവിത
———
      ഉഗാണ്ടക്കാരോട്‌
     ~~~~~~~~~~~~~
ഞാന്‍
കണ്ണടച്ചുനടക്കാന്‍
പഠിക്കുകയാണ്‌,
ഇരുളടഞ്ഞ ലോകത്തെ
പൊട്ടിത്തെറികളും
അശ്ലീലതകളും
കാണാതിരിക്കാന്‍.

ഞാന്‍
കാതുപൊത്തി
നടക്കാന്‍ തുടങ്ങി
കാരണം
പോർവിളികളും
തെറിവിളികളും
കേള്‍ക്കാതിരിക്കാന്‍

കാലം
കറങ്ങിത്തിരിഞ്ഞു
വന്നിരിക്കുന്നു

ഇന്ന്‌
എവിടെത്തിരിഞ്ഞാലും
വിശുദ്ധ വേഷങ്ങളാണ്‌
കാണുന്നത്‌
കാതുകളില്‍ വന്നലക്കുന്നത്‌
വേദവാക്യങ്ങളാണ്‌

എന്നിട്ടും
ലോകം ഉണരുന്നതും
ഉറങ്ങുന്നതും
കടുത്ത ഭീതിയിലാണ്‌

അധികാരികളുടെ
ചുണ്ടില്‍ നിറയെ
ക്ഷേമാരാഷ്ട്രമാണ്‌
മതമുതലാളികളുടെ
അധരങ്ങളിലെന്നും
സമാധാനമാണ്‌

പിന്നെയും
ഇവിടെ പെരുകുന്നത്‌
പട്ടിണിയാണ്‌
പരക്കുന്നത്‌
പാപക്കറയാണ്‌.
.................................................
പ്രതേ്യ കം പറയാന്‍ പറഞ്ഞു
ഈ പറഞ്ഞത്‌ ഈ നാട്ടുകാരുടെ
കഥയല്ല അങ്ങ്‌ ദൂരെ...... ഉഗാണ്ടയിലെ കഥയാണ്‌.
അതുകൊണ്ട്‌.........
———————————
 സുലൈമാന്‍ പെരുമുക്ക്‌







3 അഭിപ്രായങ്ങള്‍:

2016, ജനുവരി 20 9:45 AM ല്‍, Blogger ajith പറഞ്ഞു...

അതെയതെ. ഇത് ഉഗാണ്ടയിൽത്തന്നെ.

ഇന്നത്തെ എന്റെ ഒരു സ്റ്റാറ്റസ് ദേ വേറൊരു ഉഗാണ്ടേപ്പറ്റിയാരുന്നു:-

നാം ചില സുന്ദരമായ തെറ്റിദ്ധാരണകളോടെയാണു ജീവിക്കുന്നത്‌
1) നാം ഒരു ജനാധിപത്യരാജ്യമാണു
2) നമുക്കെല്ലാം ഒരേ നീതിയാണു
3) ഭരണകൂടം നമ്മുടേതാണു
4) നമ്മളാണു അവരെ "തിരഞ്ഞെ"ടുക്കുന്നത്‌
5) നമുക്കെല്ലാം അവസരസമത്വമുണ്ട്‌
6) നാം പുരോഗമിച്ച ഒരു സമൂഹമാണു
7) ഭരിക്കുന്നവർ നമ്മെ പിന്തുണയ്ക്കും
8) ലോകത്തിനു മുൻപിൽ ഇൻഡ്യയ്ക്ക്‌ ‌ നിലയും വിലയുമുണ്ട്‌
9) ഭരണകൂടത്തിനു പക്ഷാഭേദമില്ല
10) ഇതൊക്കെ മറ്റുള്ളവരുടെ തെറ്റിദ്ധാരണയാണു. ഞാൻ ഇങ്ങനെയല്ല

 
2016, ജനുവരി 20 10:15 PM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

ആശംകൾ,
താങ്കളുടെ കവിതയ്ക്കും അജിത്തേട്ടന്റെ അഭിപ്രായത്തിനും

 
2016, ജനുവരി 23 6:21 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ലോകമേ തറവാട്!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം