2015, ഡിസംബർ 10, വ്യാഴാഴ്‌ച

കവിത
~~~~~
  ദൈവമേ.....
————
ദൈവമേ
വെള്ളം
ഇഷ്ടമാണ്‌
വെള്ളപ്പൊക്കം
മഹാകഷ്ടമാണ്‌

കാറ്റിനോട്‌
സ്‌നേഹമാണ്‌
കൊടുങ്കാറ്റ്‌,
അത്‌ ഭയാനകമാണ്‌.

മഴയെകണ്ടിരിക്കുമ്പോള്‍
ആനന്ദമാണ്‌
പേമാരിയെ
എന്നും പേടിയാണ്‌

മിന്നലിനെന്തൊരു
ചന്തമാണ്‌
അത്‌ തൊട്ടുതലോടിയാല്‍
വെന്തുരുകും

പ്രകൃതിക്കുണ്ടൊരു താളം
അത്‌ജീവനെ
താരാട്ടുന്ന താളം

അഹങ്കാരം കണ്ടാല്‍
പ്രകൃതിയുടെ താളം
അവതാളമായിടും

പ്രകൃതി
താളംതെറ്റിയപ്പോള്‍
ദൈവമേയെന്നു
ഹൃദയം നീട്ടിവിളിച്ചു

പുരോഹിതർ
കുത്തിവെച്ചതെല്ലാം
കറുപ്പായിരുന്നുവെന്ന്‌
ഇന്ന്‌ തെളിഞ്ഞു

മരണം മുഖത്തു
നോക്കിയപ്പോള്‍
ദൈവത്തെ കണ്ടു,
തൊട്ടടുത്തുള്ള
സഹോദരനേയും കണ്ടു.

ഇന്നലെ
അവനെ കൊല്ലാന്‍
പതിയിരുന്നവനാണു ഞാന്‍
ഇന്ന്‌ മരണവെപ്രാളത്തില്‍
എന്റെ കൈ
എത്തിപ്പിടിച്ചത്‌
അവന്റെ കൈകളിലാണ്‌.
———————————
    സുലൈമാന്‍ പെരുമുക്ക്‌
............................ .. .. . ...........

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 11 7:18 AM ല്‍, Blogger ajith പറഞ്ഞു...

അളവിലധികമായാൽ എന്തും അപകടം

 
2015, ഡിസംബർ 19 12:47 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അധികമായാല്‍ അമൃതും വിഷം
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം