കവിത:കുരുത്തംെകട്ടവൻ
കവിത
———
കുരുത്തം(ഗുരുത്വം) കെട്ടവന്‍
————————————
ഗുരുവിന്റെ
തലയില്‍
ചവിട്ടിയാണവന്‍
മണ്ണിലേക്കിറങ്ങിയത്
പിന്നെയവന്‍
രഹസ്യമായി
ഗുരുവിനെ കൊന്നു
ഇന്നവന്‍
പരസ്യമായി ഗുരുവിനെ
കൊന്നുകൊണ്ടിരിക്കുന്നു
പഞ്ചപാപങ്ങള്‍
അരുതെന്നോതിയ ഗുരുവിന്റെ
നെഞ്ചില്‍ കയറിയാണവന്‍
ഗുരുവിനെ നിന്ദിക്കുന്നത്
ഇന്നവന്
അന്യന്റെ പുഞ്ചിരിപോലും
അസഹ്യമാണ്
വികാരജീവികള്‍ക്കൊരിക്കലും
നാവിനെ
ഹൃദയത്തിനു പിന്നില്‍
തളച്ചിടാനാവില്ല
സ്‌നേഹം കൊണ്ടാണ്
സഹജീവികളുടെ
മനസ്സ് വായിക്കുന്നത്
നല്ലവനെന്നു
സ്വന്തം നാവില്‍
എഴുതിവെച്ചവനൊന്നും
നല്ലവനല്ല,അന്യന്റെ
നാവിലതു തെളിയണം.
കുരുത്തം(ഗുരുത്വം) അതു
ദിവ്യമാണ്
ഗുണകാംക്ഷ
സ്‌നേഹ സംഗീതമാണ്
കുരുത്തകെട്ടവനേ
ഇനിയൊരു
തീർത്ഥവും
നിന്നെ ശുദ്ധീകരിക്കില്ല,
ഗുരുവിനെ നെഞ്ചിലേറ്റാതെ
നിനക്കിനി മോചനമില്ല.
————————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ഗുരുത്വദോഷം ഉമിത്തീയില്‍ എരിഞ്ഞേത്തീരൂ!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം