2015, ഡിസംബർ 9, ബുധനാഴ്‌ച

കവിത: ഫതുവ



കവിത
~~~~~
      ഫത്വ്‌വ
    ————
തോറ്റു
തുന്നംപാടിയവന്റെ
തലയില്‍ കിത്താബ്‌
വെച്ചാല്‍
ഗ്രന്ഥംചുമക്കുന്ന
കഴുതയേക്കാള്‍
തരംതാഴുമെന്നത്‌
പഴമക്കാർ പറഞ്ഞതാണ്‌

ഉലക്കവീണുചത്ത
കോയിന്റെ* ചാറ്‌
ഹലാലാണെന്ന
"ഫത്വ്‌വ"കേട്ടാണ്‌
സമുദായം ആദ്യം ഞെട്ടിയത്‌

അല്‍പം
പഠിച്ചവനെ
അകത്തുകടത്തരുതെന്ന"ഫത്വ്‌വ" സമുദായത്തിലെ പെണ്ണ്‌
അനുഭവംകൊണ്ട്‌ പറഞ്ഞതാണ്‌

പുത്തനാശയക്കാരെ
ഹദ്ദടിക്കാനുള്ള ഫത്വ്‌വ
സ്വന്തം തലയില്‍
മൗലാനമാർ ഖബറടക്കട്ടെ

വായിക്കാന്‍
പഠിപ്പിച്ച പ്രവാചകന്റെ
പിന്‍മുറക്കാരല്ല—
വായിക്കരുതെന്നു
ചൊല്ലുന്ന പുരോഹിതർ

പുരോഹിതരുടെ
ഫത്വ്‌വകളെന്നും
പൈശാചിക
വചനങ്ങളാണ്‌

പണ്ഡിത വേശധാരികളും
"ശകുനി"ഹൃദയരും പിന്നെ
വികാരജീവികളും
ചേർന്നാടിയാല്‍ നാട്‌കത്തും

മുറ്റത്തിരുന്ന്‌
അകത്തേക്ക്‌
തുപ്പുന്നവരെ സമുദായം
എന്നാണ്‌ തിരിച്ചറിയുക?....
എങ്കില്‍ അന്ന്‌
പെരുനാളാണ്‌.
~~~~~~~~~~~~~~~~~
*കോഴിയുടെ
——————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 11 6:31 AM ല്‍, Blogger ajith പറഞ്ഞു...

അറിവുകൾ ഏറുംതോറും തിരിച്ചറിവുകൾ കുറയുന്നതാണു പ്രശ്നം. എല്ലായിടത്തും

 
2015, ഡിസംബർ 19 12:51 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം