2015, മാർച്ച് 11, ബുധനാഴ്‌ച

കവിത:ഘർ വാപസി....?

കവിത
~~~~~
     ഘർ വാപസി....?
   ————————
അവർ
അനുദിനം
ആജ്ഞാപിക്കുന്നുണ്ട്‌
വീട്ടിലേക്ക്‌ മടങ്ങാന്‍!
ഇന്ന്‌ തെറിവിളിയും
ആക്രോശവും
ബലപ്രയോഗവും തുടങ്ങി
എൻറെ  വീടേതാണ്‌?
അതിൻറെ  കോലമെന്താണ്‌?
എനിക്കറിയില്ല
എനിക്കൊന്നറിയാം
എന്റെ മുതു മുത്തച്ഛൻറെ
മുതുകില്‍
ചവിട്ടി മെതിച്ചവരാണവർ
നില്‌കാന്‍
ഇടം കൊടുക്കാത്തവർ
ഒരേവഴിയിലൂടെ
നടക്കാത്തവർ,
തെരുവു നായക്കളെക്കാള്‍
ദൂരെ നില്‌ക്കാന്‍
വിധിക്കപ്പെട്ടവരെ
മനസ്സുകൊണ്ടാണോ
മാടി വിളിക്കുന്നത്‌?
ജാതി ഭീകരത
പത്തി വിടർത്തുമ്പോള്‍
തോട്ടിപ്പണിക്കാരൻറെ
ജീവന്‌ എന്തൊരു വില?
...............................................
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 12 6:42 AM ല്‍, Blogger ajith പറഞ്ഞു...

വീട്ടിലേക്കും വിളിക്കണ്ട, കൂട്ടിലേക്കും വിളിക്കണ്ട, സ്വസ്ഥമായി ജീവിക്കാന്‍ ഒരവസരം. അതുമാത്രം മതി

 
2015, മാർച്ച് 12 7:39 AM ല്‍, Blogger Cv Thankappan പറഞ്ഞു...

എണ്ണം കൂട്ടണം......
നന്നായി രചന
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം