2015, മാർച്ച് 11, ബുധനാഴ്‌ച

കവിത: കലിപ്പ്‌

കവിത
~~~~~
       കലിപ്പ്‌
    ————
സ്‌നേഹമാണുപോലു—
സ്‌നേഹം!
സ്‌നേഹമെന്നു ചൊല്ലി
സ്വന്തം തന്തയെ
നക്കിക്കൊന്നവനാണവന്‍
എൻറെ  തന്തയെ
തെറിവിളിച്ചുകൊണ്ടാണവന്‍
സ്വന്തം തന്തയെ
നക്കിക്കൊന്നത്‌
മഹത്തുക്കളെ
തെറിവിളിക്കുമ്പൊഴെത്രെ
അവന്റെ സ്വാതന്ത്രിം
പൂർണമാവുന്നത്‌
ഈ ഇരുട്ട്‌
എത്ര വേഗത്തിലാണ്‌
പരക്കുന്നത്‌
കാലത്തിനുമേല്‍
കൈയൊപ്പു ചാർത്തിയ
മഹത്തുക്കളെ
പൂന്തോപ്പിലിരുന്ന്‌
പിശാചെന്നു
വിളിക്കുന്നവനാണിന്ന്‌
ബുദ്ധിജീവി
കോടികള്‍
വിലയുള്ള ശുനകനാണെങ്കിലും
പേബാധ ഏല്‍ക്കു-
 മെന്നത്‌ സത്യം
ഇന്ന്‌ സ്‌നേഹത്തിലും
സമാധാനത്തിലും
സൗഹൃദത്തിലും
നിറയെ മായം
കലർന്നിരിക്കുന്നു
മുരടിച്ച ബുദ്ധിയില്‍
ഇനി എന്ത്‌
കുത്തി വെക്കും?
തളർന്നു വീണ
വിഡ്ഡികളെ
ഇനി ആര്‌ ഉദ്ധരിക്കും?
~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 12 6:41 AM ല്‍, Blogger ajith പറഞ്ഞു...

തീരാത്ത കലിപ്പ് പ്രഷര്‍ കൂട്ടുമെന്നാണ് ശാസ്ത്രം

 
2015, മാർച്ച് 12 7:43 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഓരോരോ ജന്മങ്ങള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം