2015, മാർച്ച് 10, ചൊവ്വാഴ്ച

കവിത:സാത്താൻറെ സ്വർഗം

കവിത
~~~~~~~~~~
    സാത്താൻറെ  സ്വർഗം
******************************
നമുക്കൊന്നിനും
നേരമില്ല
"നേരത്തെ'
നമ്മളില്‍നിന്ന്‌
ആരൊക്കെയൊ
കട്ടെടുത്തിരിക്കുന്നു
ഇഷ്‌ടസീരിയലുകളുടെ
നേരത്ത്‌
വീട്ടിലാരും
എത്തരുതേ എന്നത്‌
ഉള്ളംതട്ടിയ പ്രാർത്ഥന
കുടിക്കാന്‍
ള്ളെമില്ലന്നതും
ഉള്ളതില്‍
വിഷം കലർന്നതും
നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല
താന്തോനികളും
തെമ്മാടികളും
തീർത്ത ഗർത്തത്തില്‍
കണ്ണടച്ചു നടക്കുന്ന നമ്മള്‍
ചെന്നുവീഴുന്നു
വെട്ടിപ്പിടിച്ച         
വെളുത്ത
കരങ്ങളില്‍ നിന്ന്‌
രാജ്യസ്‌നേഹികള്‍
പൊരുതി നേടിയത്‌
തട്ടിപ്പറിച്ചു
കറുത്ത കൈകള്‍
ഇന്നിവിടെ
സ്വാതന്ത്രത്തിന്റെ
വിശുദ്ധ വായുവിലും
മാരക വിഷമാണ്‌
കലർത്തുന്നത്‌
ഉപ്പുതൊട്ടു—
കർപ്പൂരം വരെ മായം,
അതെ മഹാ മായം
ആർക്കും
ആരോടും
കടപ്പാടില്ലാതെ
സാത്താന്റെ
സ്വർഗത്തിലൂടെ
ഓടുകയാണ്‌
അമ്മയോടുള്ള
കടപ്പാടുപോലും
ഗർഭപാത്രത്തിന്‌
വാടക കൊടുത്താല്‍ തീരുമെന്നത്‌
ന്യൂ ജനറേഷന്‍ ചിന്ത!
.............................................
സുലൈമാന്‍ പെരുമുക്ക്‌

7 അഭിപ്രായങ്ങള്‍:

2015, മാർച്ച് 10 1:25 PM ല്‍, Blogger Shahid Ibrahim പറഞ്ഞു...

അന്നും ഇന്നും ഇരുപത്തി നാല് മണിക്കൂർ തന്നെയല്ലെ ഒരു divasam ?
അപ്പൊ കുഴപ്പം സമയ ത്തിന്ടെയല്ല.മാറിയത് നമ്മുടെ ജീവിത ശൈലികളാണ്.

 
2015, മാർച്ച് 10 9:03 PM ല്‍, Blogger Mohammed Kutty.N പറഞ്ഞു...

അരുതായ്മകള്‍ കണ്ണില്‍ തറഞ്ഞു കയറുമ്പോള്‍ തപിക്കുന്ന വാക്കുകള്‍ കനലെരിക്കുന്നു ...

 
2015, മാർച്ച് 11 9:57 AM ല്‍, Blogger ajith പറഞ്ഞു...

നേരമില്ല!

 
2015, മാർച്ച് 11 10:53 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും നല്ല

അഭിപ്രായത്തിനും നന്ദി ഷാഹിദ്

 
2015, മാർച്ച് 11 10:58 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഹൃദയംകൊണ്ട് വായിച്ച്

കയ്യൊപ്പ് ചാർത്തിയത്തിൽ

ഏറെ സന്തോഷമുണ്ട് സാഹിബെ ....നന്ദി ....

 
2015, മാർച്ച് 11 11:04 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പോയ നേരം ഇനി

ഒരിക്കലും നമുക്ക്

തിരിച്ചു കിട്ടുകില്ലാ ....ഞാൻ ഇപ്പോൾ

നാട്ടിലാണ് അജിത്തേട്ടാ .ക്ഷേമം നേരുന്നു .....

 
2015, മാർച്ച് 12 7:49 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മായത്തിന് മറുമരുന്നായി പണ്ടത്തെ ജീവിതശൈലിയിലേക്ക് മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. നല്ല ഓര്‍മ്മപ്പെടുത്തല്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം