കവിത :രാക്ഷസജലവും വഴികാട്ടികളും
രാക്ഷസജലവും വഴികാട്ടികളും
................................................
കദറിട്ടവർക്കിന്ന്
കുതറിയോടുന്നതാണിഷ്ടം
എന്തൊക്കെ
പറഞ്ഞാലും
മദ്യത്തെ കുറിച്ച് തർക്കിച്ച്
തരപ്പെടുത്തിയില്ലെങ്കിൽ കഷ്ടം
പണ്ട്
രാക്ഷസന്മാർ
ഇഷ്ടപ്പെട്ടിരുന്നതാണ്
ഇന്ന് ജനനായകർ
ജീവാമൃതമെന്നുരിയാടുന്നത്
കുടിച്ചു കൂത്താടുന്നത്
പഞ്ച പാപങ്ങളിൽ
പെട്ടതാണെന്ന വാക്യം
ഓതുന്നവന്റെ നാവരിയണം ,
കാതിൽ ഇയ്യമുരുക്കി ഒഴിക്കണം .
ഇതാണ്
ദൈവ രാജ്യത്തെ
പുതിയ മതം
മദ്യം
വിഷമാണുണ്ണീ
എന്നു ചൊല്ലി
ജനപക്ഷത്തു നില്ക്കുമ്പോൾ
ഇരു പക്ഷ്ത്തുള്ളവനും
എന്തൊരു നെഞ്ചിടിപ്പാണ്
കസേരക്കളി
ജയിക്കാൻ
രാക്ഷസജലം തന്നെ വേണം
പിന്നെ ബിനാമി
സുനാമി പോലെയല്ലേ ....?
---------------------------------
ചിത്റം :ഗൂഗിളിൽ നിന്ന്
......................................
സുലൈമാൻ പെരുമുക്ക്
3 അഭിപ്രായങ്ങള്‍:
മദ്യം വിഷംകലര്‍ത്തും.........
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
ആശംസകള്‍
കള്ളുകടൈ കാശിലേ താന്‍ടാ
കക്ഷിക്കൊടി ഏറുതു പോടാ
ഉന്നാല്‍ മുടിയും തമ്പി” എന്ന് ഒരു സോദ്ദേശചലച്ചിത്രം തമിഴില്‍ വന്നിരുന്നു പണ്ട്. മദ്യനിരോധനം വിഷയമായി വന്ന ഒരു കമലഹാസന്‍ ചിത്രമാണ്. അതിലെ ഒരു പാട്ടാണ് മേലെഴുതിയത്
രാക്ഷസന്മാർ
ഇഷ്ടപ്പെട്ടിരുന്നതാണ് ഇന്ന് ജന നായകർ ജീവാമൃതമെന്നുരിയാടുന്നത്
ദൈവങ്ങളും ഉപയോഗിച്ചിരുന്നുവത്രേ ...പേര് മാത്രം വേറെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം