2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

കവിത :ദുനിയാവിനെ കിനാവ്‌ കാണുന്നവർ

കവിത
...........
              ദുനിയാവിനെ കിനാവ്‌ കാണുന്നവർ
            .....................................................

ഉപ്പ മരിച്ചപ്പോൾ
മരണവാർത്ത
നേരത്തെ അറിഞ്ഞമട്ടിൽ
മയ്യത്ത് ചൂടാറുംമുമ്പ്
മക്കളെല്ലാം വന്നെത്തി
ഉമ്മ മരിച്ചപ്പോൾ
പലരും ഒഴിമൊഴികൾ പറഞ്ഞു
വരാൻ മടിച്ചു നിന്നു
എത്തിപ്പെട്ടവരുടെ
ചുണ്ടിൽ നിറയെ
ഖുർആൻ സൂക്തങ്ങളും
നബി വചനങ്ങളുംമായിരുന്നു
ഉമ്മയുടെ
ലളിത ജീവിതം
പുകഴ്ത്തിപ്പാടി ,
ചുരുക്കിച്ചുരുക്കി
അവസാനം മീസാൻ കല്ലും
രണ്ടു പൊട്ടുകല്ലിലൊതുക്കി
അവർ പിരിഞ്ഞു പോയി .
ഉപ്പ ബാക്കി
വെച്ചതിനെ ചൊല്ലി
തീരാത്ത തർക്കത്തിനിടയുണ്ട് ,
അതുകൊണ്ടാണ് എല്ലാവരും
നേരത്തെ വന്നെത്തിയത് .
ഉമ്മ മക്കളെ എല്ലാം
ഒരുപോലെയാണ്
നോക്കിയത്
പക്ഷേ മക്കൾക്ക് ഉമ്മയെ
നോക്കുന്നതിൽ
എന്നും തർക്കമായിരുന്നു
ഇന്നിപ്പോൾ
ദുനിയാവ് കിനാവ്‌
കണ്ടിരിക്കുന്ന മക്കൾക്ക്
ഉപ്പയുടെ മയ്യത്തിനോട്
എന്തൊരു സ്നേഹം
ദുനിയാവിനെ മാത്രം 
കിനാവ്‌ കാണുംമ്പോൾ
പരലോകത്ത് പാപ്പരായവരുടെ
കൂട്ടത്തിലാണവർ
എത്തുന്നതെന്നറിയുന്നില്ല .
--------------------------------------
ചിത്റം :ഗൂഗിളിൽ നിന്ന്
...............................
      സുലൈമാൻ പെരുമുക്ക്
...........................................




3 അഭിപ്രായങ്ങള്‍:

2014, സെപ്റ്റംബർ 13 6:41 AM ല്‍, Blogger ajith പറഞ്ഞു...

ഇഹവും പരവും!

 
2014, സെപ്റ്റംബർ 13 7:11 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഇന്നുഞാന്‍,നാളെ നീ..........
ആശംസകള്‍

 
2014, സെപ്റ്റംബർ 14 11:41 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

പതിവില്ലാതെ ചില അക്ഷരപിശാചുക്കള്‍ ...ശ്രദ്ധിക്കുമല്ലോ
മരണം ...അടുപ്പിക്കും എന്ന് പറഞ്ഞു കേട്ടിരിക്കുന്നു

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം