കവിത :നിരാശാകാമുകനോട്
കവിത
.................
നിരാശാകാമുകനോട്
...............................................
മകനേ
നിൻറെ ദു:ഖം
നീ താനേ തീർത്ത
ഗർത്തം
മകനേ
നിൻറെ പ്രണയം
അറിയുന്നില്ല
മറു ഹൃദയം
ഒരു ഭീരുവായ് നീ
മൂടി വെച്ച
പ്രണയ സ്വേദം
അറിഞ്ഞതില്ല തെല്ലും
കാമിനി
ഇന്നു നീ
വിതുമ്പുന്നു
വാതിലടയ്ക്കുന്നു
പുലമ്പുന്നു
ഭ്രമമാണ് ,പ്രണയഭ്രമം
അതേ ,ഇതു
ഏകപക്ഷ പ്രണയം
നിനക്കറിയില്ല മകനേ
ഈ പ്രണയ ഭാഷ
മകനേ നീ
ആണ്‍തരിയായ്
പിറന്നവൻ
നിൻറെ നിഴൽ കണ്ടു
പൊട്ടിച്ചിരിക്കുന്നു
നാരിമാർ
നപുംസകമെന്നല്ലോ -
നിന്നെ വിളിപ്പതവർ
ധീരനാം പുത്രനു
ജന്മം നല്കിയെന്നമ്മ
അഭിമാനം കൊണ്ടത്
തിരുത്തി ,
മറഞ്ഞിരുന്നു കരയുന്ന
നിന്നെ കാണ്‍കെ .
വാഴ്ക മകനേ
നീ വാഴ്ക
നിൻറെ പൗരുഷം
തിളങ്ങട്ടെ
നീ കീർത്തി മുദ്ര
ഏറ്റു വാങ്ങുവത്
ഒളിക്കണ്ണാൽ കാണണം
മങ്കമാർ
അന്നു
നിൻറെ അമ്മ
ഉച്ചത്തിലുച്ചത്തിൽ -
ഉരിയാടട്ടെ ...
ഞാൻ ഒരു
ധീരനാം പുത്രനു
ജന്മം നല്കിയെന്ന്
മകനേ നീ വാഴ്ക
വാതിൽ തുറക്കുക .
.....................................
ചിത്രം ഗൂഗിളിൽ നിന്ന് ...നന്ദി
.......................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
.............................. .............................. ....
4 അഭിപ്രായങ്ങള്‍:
വണ്‍വേ ട്രാഫിക് ആയാല്‍ പെട്ടെന്ന് വിട്ടുകളയുന്നതാണ് ബുദ്ധി!
കണ്ണുനീർത്തുള്ളിയെ പുരുഷനോടുപമിച്ച കാവ്യഭാവനേ.......
നല്ല കവിത. മനോഹരമായ അവതരണം.
ശുഭാശംസകൾ.
ഓരോനിനും അതിൻറെതായ ഭാഷയുണ്ട്...അതല്ലേ
ശരി ?ആദ്യവായനക്ക് നന്ദി അജിത്തേട്ടാ ...
പ്രോത്സാഹനത്തിനു നന്ദി സൗഗന്ധികം ,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം