കവിത :വ്യക്തിത്വം
കവിത
...............
വ്യക്തിത്വം
............................. ..
വ്യക്തിത്വം ,
അതിൽ ചിലത്
അനുഗൃഹീതമാണ് .
ഒരിക്കൽ
കണ്ടു മുട്ടിയാൽ
പിന്നെ ഒരിക്കലും
മായാത്ത മുഖങ്ങൾ
അന്ധരോട്
സംവാദിക്കുമ്പൊഴും
മനസ്സിലാമുഖം തെളിയുന്നു ,
അനുപമ വ്യക്തിത്വത്തിൻറെ
ഇന്ദ്രജാലമാണത് .
ആരോടും
പരിപവമില്ലാതെ
ജീവിക്കുന്നവർ
നന്ദി കാംക്ഷിക്കാതെ
കർമം ചെയ്യുന്നവർ
മോഹങ്ങളും
മധുര സ്വപ്നങ്ങളും
ഉദാരമായ്
ദാനം ചെയ്തവർ
നാളെയുടെ
പൂനിലാവ് നെഞ്ചിലേറ്റി
ഇന്നിൻറെ ഓരങ്ങളിൽ
പട്ടിണിക്കാരെ
തിരയുന്നവർ
സ്നേഹ
തീർത്ഥത്തിനായ്
നീളുന്ന കൈകളിൽ
അളക്കാതെ നല്കുവത്
മഹാമനസ്ക്കാർ മാത്രം
മണ്ണിലവർ
തീർത്തത്
ആരാമാങ്ങളാണ്
മനസ്സിലവർ
തീർത്തത് പുഞ്ചിരിയാണ്
മണ്ണിനവർ നല്കിയത്
ഒരു പൂവിൻറെ
ഭാരം മാത്രം .
.............................. ...........
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .
.............................. .............................. ......
ഒരിക്കൽ മാത്രം കണ്ട സുഹൃത്തിൻറെ
മരണ വാർത്ത ഇന്നലെ അറിഞ്ഞപ്പോൾ
ആ മുഖം മനസ്സിൽ തെളിഞ്ഞു വന്നു ,കൂടെ
ഈ വരികളും .....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സുലൈമാന്‍ പെരുമുക്ക്
00971553538596
.............................. .............................. ....
3 അഭിപ്രായങ്ങള്‍:
മണ്ണിലും മനസ്സിലും ആരാമം!
ചിത്തമാം വലിയ വൈരി കീഴമർ-
ന്നത്തൽ തീർന്ന യമി തന്നെ ഭാഗ്യവാൻ..!!
കവിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
നല്ല കവിത
ശുഭാശംസകൾ....
മുഖങ്ങള്‍ മനസ്സില്‍ തെളിയുമ്പോള്‍............
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.............
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം