2014, ജൂൺ 11, ബുധനാഴ്‌ച

കവിത :മലപ്പുറമെന്നു കേട്ടാൽ ...


കവിത 
................
                          മലപ്പുറമെന്നു കേട്ടാൽ ...
                      ....................................................

തമാശക്കാരനായിരുന്ന 
മുഖ്യ മന്ത്രിക്കും 
മലപ്പുറമെന്നുരിയാടാൻ 
മടിയായിരുന്നു 

തരം കിട്ടിയപ്പോഴൊട്ടും 
പാഴാക്കിയിട്ടില്ല 
പാകിസ്ഥാനെന്നു വിളിച്ചു- 
ചിരിച്ചു രസിച്ചു 

ജനപ്രിയ മാമനും 
മലപ്പുറം മക്കൾ 
പഠിച്ചു ജയിച്ചാൽ 
മനസ്സിലൊരു 
കറുത്ത (കാവി )'ലടു 'പൊട്ടും 

ഇന്ന് ഇന്ത്യയുടെ 
നടുവിൽ നിന്ന് 
സുബ്രമണ്യ സ്വാമി 
മലപ്പുറത്തെ വരച്ചപ്പോൾ 
വർഗീയ മുഖമാണ് നല്കിയത് 

മലപ്പുറമെന്നു കേട്ടാൽ 
മനസ്സിൽ തെളിയണം 
ഒരു ഭീകര കോട്ട 
മുസ്ലിമെന്നു കേട്ടാലോ 
എഴുതണം നാം തീവ്രവാദിയെന്ന് 

കറുപ്പ് 
നുരയുമ്പോൾ 
പൊതു ബോധം 
അധി വേഗം 
വികൃതമാകുന്നുണ്ടിവിടെ 

അവർ 
വിറകൊരുക്കുമ്പോൾ 
നിങ്ങൾ എന്തെടുത്തിരുന്നു -
എന്ന ചോദ്യത്തിന് 
കത്തുന്ന വെയിലേറ്റ് 
'വീവ്രേജ്  'കൾക്കു മുന്നിൽ 
കാവൽ നില്ക്കയായിരുന്നെന്നു 
ഉത്തരമെഴുത്തണം 

ലഹരിയൊന്നും 
നിത്യ ശാന്തി പകരില്ല 
ലഹരി പിരിയുമ്പോൾ 
കാഴ്ചയും വിവേകവും 
തിരിച്ചെത്തും 

അന്ന് സ്വന്തം 
കൈകളിലേക്ക് നോക്കി 
പൊട്ടിക്കരയും 
പിന്നെ രാജതല്പത്തിൽ 
കിടന്നാലും 
ഉറക്കം വരാത്ത 
രാവുകളായിരിക്കും 

എന്തിനായിരുന്നു 
ഇതെല്ലാം 
എന്നു ചിന്തിക്കേണ്ടത് അന്നല്ല 
ഇന്നു തന്നെ 
ചിന്തിച്ചുണരണം നാം .
.................................................
ചിത്രം :ഗൂഗിളിൽ നിന്ന് ....നന്ദി 
......................................................
    

                  സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 
....................................................................
        

12 അഭിപ്രായങ്ങള്‍:

2014, ജൂൺ 11 10:48 PM ല്‍, Blogger Shukoor Ahamed പറഞ്ഞു...

മലപ്പുറമെന്നു കേട്ടാൽ
മനസ്സിൽ തെളിയണം
ഒരു ഭീകര കോട്ട
മുസ്ലിമെന്നു കേട്ടാലോ
എഴുതണം നാം തീവ്രവാദിയെന്ന് ....!!

നോ കമന്റ്

 
2014, ജൂൺ 12 12:47 AM ല്‍, Blogger സലീം കുലുക്കല്ലുര്‍ പറഞ്ഞു...

എന്തുകൊണ്ട് എന്നുള്ള ഒരു ചോദ്യത്തിന് കൂടി ഉത്തരം കാണാന്‍ ശ്രമിക്കണ മായിരുന്നു കവി ..മലപ്പുറത്ത് മാത്രമല്ല മുസ്ലീങ്ങള്‍ ഉള്ളത് എന്നിരിക്കെ മലപ്പുറത്തിനു മാത്രം എന്തുകൊണ്ടിത്‌ ...? ഒരു എളിയ അഭിപ്രായം മാത്രം ..

 
2014, ജൂൺ 12 1:17 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

മുഖ്യമന്ത്രിയെന്നത്‌ മന്ത്രിസഭയുടെ മാത്രം നേതാവണ്‌. അല്ലാതെ ജനമനസ്സുകളുടെ നേതാവാകുന്നില്ല. നേതാക്കളുടെ മനസ്സുകൾക്കൊപ്പം ജനസാമാന്യ മനസ്സ്‌ നീങ്ങിയ കാലം കഴിഞ്ഞു.

നല്ല കവിത


ശുഭാശംസകൾ.....


 
2014, ജൂൺ 12 8:41 AM ല്‍, Blogger ajith പറഞ്ഞു...

I have many friends from Malappuram. Crystal clear friends!!

 
2014, ജൂൺ 12 9:02 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഇന്നുതന്നെ ചിന്തിച്ചുണരണം.
നല്ല വരികള്‍
ആശംസകള്‍

 
2014, ജൂൺ 13 11:54 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും കൈയോപ്പിനും
നന്ദി ഷുക്കൂർ അഹമ്മദ് ...

 
2014, ജൂൺ 14 12:01 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഉത്തരം ശശികലടീച്ചർ പറയുന്നുണ്ടല്ലോ സലിം ...വായനക്കും അഭിപ്രായത്തിനും നന്ദി .

 
2014, ജൂൺ 14 12:04 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നല്ല നിരീക്ഷണം സൗഗന്ധികം ...നന്ദി

 
2014, ജൂൺ 14 12:27 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അജിത്തേട്ടാ കണ്ട ,അനുഭവിച്ച നിങ്ങൾ മിണ്ടരുത് .
കേട്ട ഞങ്ങൾ അജണ്ട പ്രകാരം പറയുമെന്നാണ് ചിലർ പറയുന്നത് .അതു മാത്രം കേൾക്കാനാണ്‌ ഇന്ന് പൊതു ബോധവും
ആഗ്രഹിക്കുന്നതെന്നു തോനുന്നു ...നന്ദി .

 
2014, ജൂൺ 14 12:33 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതേ ,കൈ വിട്ടുപോയ കല്ലും വാക്കും
തിരിച്ചെടുക്കാനാവില്ല അത് നേരത്തേ
തിരിച്ചറിയുന്നത്‌ ബുദ്ധി ...പ്രോത്സാഹനത്തിനു നന്ദി തങ്കപ്പേട്ടാ .

 
2016, ഫെബ്രുവരി 1 1:28 AM ല്‍, Blogger Unknown പറഞ്ഞു...

കറുപ്പ്
നുരയുമ്പോൾ
പൊതു ബോധം
അധി വേഗം
വികൃതമാകുന്നുണ്ടിവിടെ
===============
artha poornamaaya varikal...
nanmakal nerunnu

 
2016, ഫെബ്രുവരി 1 1:29 AM ല്‍, Blogger Unknown പറഞ്ഞു...

കറുപ്പ്
നുരയുമ്പോൾ
പൊതു ബോധം
അധി വേഗം
വികൃതമാകുന്നുണ്ടിവിടെ
===============
artha poornamaaya varikal...
nanmakal nerunnu

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം