കവിത :ശീലങ്ങളുടെ അടിമകൾ
കവിത
...............
ശീലങ്ങളുടെ അടിമകൾ
............................. .........................
കൂടെയിരുത്തി
ചോറു കൊടുത്താലും
തൃപ്തിവരാത്ത ചിലരുണ്ട്
അവർക്കിഷ്ടം
തറവാട്ടുകാരുടെ
അടുക്കളയിലും
തോട്ടത്തിലും നിരങ്ങി -
ദൂരയിരുന്നു കഞ്ഞികുടിക്കുന്നതാണ് .
വിയർപ്പ്
വറ്റുന്നതിനുമുമ്പ്
കൂലി കൊടുത്താലും
നാളെവാ ,നാളെവാ
എന്നു പറയുന്നവൻറെ മുമ്പിൽ
കുമ്പിട്ടു, കൈനീട്ടുന്നതാണിഷ്ടം
ശീലങ്ങളുടെ
അടിമകളാണവർ
സ്വയം തിരിച്ചറിഞ്ഞിട്ടും
രക്ഷപ്പെടാൻ മനസ്സ്
പാകപ്പെടാത്തവർ
ചങ്ങല ഉരഞ്ഞ
പാടുകളിൽ
ചൊറിയുമ്പോഴുള്ള സുഖം
സ്വാതന്ത്ര്യത്തിൻറെ
ശുദ്ധവായു ശ്വസിക്കുമ്പോൾ
കിട്ടുകില്ലെന്നാണ്
ഉറക്കത്തിലും അവർ പറയുന്നത്
കീഴാളനിൽ
അടിമത്ത ഭാവം
നില നിർത്തുന്നതിൽ
മേലാളനിന്നും
വിജയിച്ചിരിക്കുന്നു
അതുകൊണ്ടാണ്
ഭാരതിയരിന്നും
കോടിപതികളേയും
കുറ്റവാളികളേയും
തിരഞ്ഞെടുക്കുന്നത്
കണ്ണീരിൻറെ
കഥ കേൾക്കാൻ
പൊട്ടിച്ചിരിക്കുന്നവർക്കും
ആക്രോശിക്കുന്നവർക്കും
കഴിയില്ലെന്നറിയാം
എങ്കിലും ശീലങ്ങളുടെ
അടിമകളായി
തുടരുന്നതാണിഷ്ടം
അവർക്കു മുന്നിൽ
മെഴുകുതിരികൾ
കത്തിക്കൊണ്ടേയിരിക്കുന്നു .
.............................. ....................
ചിത്രം :ഗൂഗിൾ തന്നത് ...നന്ദി
..............................................
സുലൈമാന്‍ പെരുമുക്ക്
7 അഭിപ്രായങ്ങള്‍:
ശീലങ്ങൾ അത് പൈതൃകവും നന്മയും ആണെന്ന് കരുതി ആരോ അടിച്ചേൽപ്പിച്ച ശീലകേടുകളെയും നാം ശീലമാക്കുന്നു
ദുശ്ശീലങ്ങള്‍ മനുഷ്യനെ പെട്ടെന്ന് അടിമയാക്കും
സ്വയം പ്രഖ്യാപിത കുറ്റവാളികൾ..!!
നല്ലൊരു കവിത
ശുഭാശംസകൾ......
കീഴാളനിൽ
അടിമത്ത ഭാവം
നില നിർത്തുന്നതിൽ
മേലാളനിന്നും
വിജയിച്ചിരിക്കുന്നു
ഈ വരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു
ആശംസകള്‍
അടിമത്തം മരിക്കുന്നില്ല,., നല്ലവരികൾ ഇഷ്ടം
കീഴാളരും,മേലാളരും....
അതിന്നും ഉള്ളില്‍ അലിഞ്ഞുചേര്‍ന്നുകിടക്കുകയാണ്......വര്‍ഗ്ഗനാശം സംഭവിച്ചിട്ടുണ്ട് എന്ന് ഭാവിക്കുന്നുണ്ടെങ്കിലും.....
നല്ല വരികള്‍
ആശംസകള്‍
അടിമകളുടെ ശീലങ്ങള്‍ ..ഉടമകളുടെയും....!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം