കവിത :വെറും വാക്കല്ല
കവിത
................
വെറും വാക്കല്ല
.......................................
ഒരു പാട്
ഭൂമിയുള്ളവനും
ഒടുക്കം ഒന്നു
ഞെരുങ്ങിക്കിടക്കാനുള്ള
സ്ഥലം മതി
പത്തായം നിറയെ
വിത്ത മുണ്ടെന്നു കരുതി
അഹങ്കരിക്കുന്നവൻ
പടു വിഡ്ഢി
മുഖ ശ്രീയല്ല
ഹൃദയ ശ്രീയാണു
പെരുമ
എത്ര ഒഴുകിയാലും
വറ്റാത്തതാണ്സ്നേഹം
എന്നിട്ടും നമ്മളതിനു
തടയണകൾ തീർക്കുന്നു
കാട്ടിൽ
കലഹമില്ല ,കലാപമില്ല
കരിഞ്ചന്തയില്ല ,
പൂഴ്ത്തിവെയ്പ്പില്ല
സുഭിക്ഷമായ ഭക്ഷണം
സുന്ദരമായ ജീവിതം .
ബുദ്ധിയുള്ള
മനുഷ്യൻ ഇനിയും
കാട്ടിൽ ചെന്നു പഠിക്കണം
സ്വാർത്ഥനായ ഖായേൽ
ആബേലിനെ
കൊന്നപ്പോൾ
കുഴിച്ചു മൂടുന്നത്
കാക്കയിൽ നിന്നത്രേ പഠിച്ചത്
കരുണ വറ്റി
ധൂർത്തിൻറെ
പര്യായങ്ങളായി
പറക്കുമ്പോഴും
നാം ഉപദേശിയുടെ
ഉടയാടയണിയുന്നു
പറയാൻ
എത്ര എളുപ്പം
ജീവിക്കുന്നതല്ലേ വലുപ്പം
ശവത്തിൻറെ അരികിൽ
വന്നിരിക്കുന്ന കഴുകൻ
എത്ര സാധുവായാണ്
കാണപ്പെടുന്നത് ...
.................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
.............................. .............................. ........
6 അഭിപ്രായങ്ങള്‍:
പറയാന്‍ വളരെ എളുപ്പം
പ്രവര്‍ത്തിക്കാന്‍.......??
THAT PHOT HAD WON THE GREAT PULISTER PRIZE.....
HAD THAT CHILD GOT HIS LIFE...???!!!!! I DON'T KNOW...
REAL LIFE NEVER GETTING AWARDS..!!!
NICE POEM
നല്ലൊരു കവിത...മുഖ ശ്രീയല്ല
ഹൃദയ ശ്രീയാണു
പെരുമ ....
മാഹന്മാർ ജീവിച്ചു കാണിച്ചുതന്നു .നാം പറഞ്ഞു നടക്കുന്നു ...
അഭിപ്രായത്തിനു നന്ദി ,......
വിലയേറിയ അഭിപ്രായത്തിനു നന്ദി സൗഗന്ധികം ...
വരികളെ മനസ്സുകൊണ്ട് വായിച്ചതിൽ
ഏറെ സന്തോഷമുണ്ട് നന്ദി സലിം ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം