2014, ജൂൺ 10, ചൊവ്വാഴ്ച

കവിത :നിയമക്കുരുക്കിൽ വീണ പക്ഷി ...കവിത 
..................
                         നിയമക്കുരുക്കിൽ 
                              വീണ പക്ഷി ....   
                           ..............................................

ഇനിയും 
മരിച്ചിട്ടില്ലാത്ത എൻറെ
സ്വപ്നങ്ങളുടെ  
വർണച്ചിറകുകൾ 
ആരൊക്കെയോ മുറിച്ചു മാറ്റി 

ഇന്നിപ്പോൾ 
അവർ പറയുന്നു 
നീസ്വതന്ത്രനാണ് 
വിഹായസ്സിൽ പറന്നുയർന്നു 
ജീവിതം ആസ്വദിക്കൂ എന്ന്

അവർക്കെന്തറിയാം 
ഊഷര ഭൂമിയിൽ നിന്ന് 
പച്ചത്തുരുത്തു കണ്ട് 
പറന്നു വന്നതാണ് ഞാൻ 

എൻറെ 
പ്രതീക്ഷകളെ 
അവർ കൊത്തിയരിഞ്ഞു 
ഞാൻ വരച്ച 
വർണ ചിത്രങ്ങളവർ 
പിച്ചിചീന്തി 

ഇതെല്ലാം 
എന്തിനായിരുന്നു വെന്ന് 
അവരുടെ 
പൂമുഖത്തുനിന്ന് 
ആർക്കുംവായിച്ചെടുക്കാം 

ഗംഗയിൽ 
ആയിരംവട്ടം 
മുങ്ങിക്കുളിച്ചാലും 
അവരുടെ ഹൃദയത്തിലെ 
കറുത്തകറ മായുകില്ല 

അവസാനമായി 
ഞാൻ പറയട്ടെ,പ്രാർത്ഥിക്കട്ടെ - 
 ഇറ്റി റ്റി വീഴുന്ന 
 ഈ കണ്ണീർ കണങ്ങൾ 
നിങ്ങളിലേക്ക് 
പ്രളയമായി ഉയരാതിരിക്കട്ടേ ...

നിയമങ്ങൾ 
തേങ്ങുന്ന മനസ്സിന് 
തണലായിരിക്കണം 
കരങ്ങളുടെ 
ധർമ്മമാണ് 
കണ്ണീരൊപ്പുന്നത് 

ഇനിയുമീ 
പ്രബുദ്ധതയ്ക്കു 
മുന്നിൽ നിന്നു 
ഞാൻ എന്തു പറയണം ?
കാറ്റ് വീശുമ്പോൾ കാണാം  
വൻ മരങ്ങൾ ആടിഉലയുന്നത് 

ഞാൻ പോകുന്നു 
നിങ്ങൾക്ക് സലാം 
ജയ്‌ ഹിന്ദ്‌ .
.............................................................................
ചിത്രം :മുഖപുസ്തകത്തിൽ നിന്ന് ...നന്ദി 
.........................................................
             സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  
................................................................

6 അഭിപ്രായങ്ങള്‍:

2014, ജൂൺ 10 9:56 AM ല്‍, Blogger ajith പറഞ്ഞു...

“വലിയ“വരുടെ കയ്യിലെ കളിപ്പാവകള്‍ പോലെ കുഞ്ഞുങ്ങള്‍!

 
2014, ജൂൺ 10 10:19 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അജിത്തേട്ടാ ഇവിടെ കരുണയും സ്നേഹവും
പറ്റെ വറ്റിക്കൊണ്ടിരിക്കുകയാണന്നു തോനുന്നു ....
യത്തീംഖാനക്കാര്ക്ക് രേഖയുണ്ടാക്കുന്നതിൽ
പറ്റിയ വീഴ്ച തെറ്റുതന്നെ .അതിനു ഇത്രയും
ക്രൂരമായ ഒരാട്ടിയോടിക്കൾ ഈ കുഞ്ഞുങ്ങളോട് വേണ്ടിയിരുന്നോ .?ഇവിടെ
ലക്ഷക്കണക്കിൽ അന്യസംസ്ഥാന ജോലിക്കാരുണ്ട് .അവരിലും ഏജൻറെ
മാരുണ്ട് ,അവരൊക്കെ രേഖ കൈയിൽ
വെച്ചാണാവോ നടക്കുന്നത് .പാവം കുഞ്ഞുങ്ങൾ അവർക്ക് നല്ലതു വരട്ടേയെന്നു
നമുക്ക് പ്രാർഥിക്കാം ....അവരുടെ ഭാവി ജീവിതവും മാധ്യമങ്ങൾ കാണിച്ചു തരട്ടേ ....നന്ദി .

 
2014, ജൂൺ 11 8:36 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നമുക്ക് പ്രാര്‍ത്ഥിക്കാം...
ആശംസകള്‍

 
2014, ജൂൺ 12 1:22 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ബഹു. സുലൈമാൻ സർ,

എന്റെ വ്യക്തിപരമായ അഭിപ്രായം കുറിക്കട്ടെ.


സമീപകാലത്ത്‌ മാധ്യമങ്ങളിൽക്കണ്ട ,കേരളത്തിലേക്ക്‌ കൊണ്ടുവരപ്പെടുകയും, തിരിച്ചയക്കപ്പെടുകയും ചെയ്ത കുട്ടികളെല്ലാം തന്നെ പത്തോ പതിനൊന്നോ അതിനുമൊക്കെ താഴെയോ മാത്രം പ്രായമുള്ളവരാണെന്നു തോന്നുന്നു. സമാനമായ രീതിയിൽ മുൻപെത്തിയവരും ഈ പ്രായത്തിലൊക്കെത്തന്നെയുള്ളവരുമായിരിക്കണം. അവരുടേയും, സ്വദേശത്തു നിന്നും മെച്ചപ്പെട്ട വേതന സാദ്ധ്യതകൾ മുന്നിൽക്കണ്ട്‌, സ്വമേധയാ നമ്മുടെ നാട്ടിൽ (അതു പോലെ മറ്റു നാടുകളിലേക്കൊക്കെ) എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടേയും വരവുകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുള്ളതായി തോന്നുന്നു. മേൽപറഞ്ഞ കുട്ടികളിൽ എല്ലാവരുടേയും മാതാപിതാക്കൾ അവരുടെ സ്വദേശങ്ങളിൽ ജീവിച്ചിരിക്കുന്നതായിട്ടാണ്‌ മാധ്യമങ്ങളിൽ നിന്നുമറിയുന്നത്‌. ഈ ചെറിയ പ്രായത്തിൽ കുട്ടികൾ സ്വന്തം ദേശത്ത്‌, മാതാപിതാക്കളുടെ,ബന്ധുക്കളുടെ സാമീപ്യത്തിൽ വളർന്നു വരുന്നതല്ലേ അഭികാമ്യം? മുതിർന്നിട്ട്‌ സ്വന്തം വീടു വിട്ട്‌ പ്രവാസജീവിതത്തിലേക്കു പോകുന്നവരുടെ മനസ്സ്‌ പോലും നാട്ടിലെ ഉറ്റവരെയോർത്ത്‌ തേങ്ങിപ്പോകാറുണ്ട്‌. അപ്പോൾ കുഞ്ഞുമനസ്സുകളുടെ കാര്യം നമുക്കൊക്കെ ചിന്തിക്കാവുന്നതേയുള്ളു.

എന്നിരിക്കിലും, അനാഥസംരക്ഷണം എന്നത്‌ ഒരു ആവശ്യവും സത്ക്കർമ്മവുമാണെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. നമ്മുടെ കൺ വെട്ടത്ത്‌ തന്നെ, സമാനരീതിയിൽ, സരക്ഷണമർഹിക്കുന്ന കുഞ്ഞുങ്ങളുണ്ട്‌. ആദ്യം അവരെ സംരക്ഷിച്ച്‌, അത്‌ തൃപ്തികരമാം വിധം തുടരാനാവുമെന്ന് ഉറപ്പാക്കിയതിനു ശേഷം മറ്റിടങ്ങളിലേക്ക്‌ ശ്രദ്ധയൂന്നതാണ്‌, ആ സദ്പ്രവൃത്തി കൊണ്ടുദ്ദേശിക്കുന്ന ഫലം പ്രാപ്തമാകാൻ സഹായകമാവുന്നതെന്നു തോന്നുന്നു. മേൽപറയപ്പെട്ട അന്യസംസ്ഥാന കുട്ടികളുടെ രക്ഷിതാക്കൾക്ക്‌ അവരെ സംരക്ഷിക്കാനുള്ള കഴിവും, സാഹചര്യങ്ങളുമില്ലെങ്കിൽ, ആ കുട്ടികൾക്കുള്ള സംരക്ഷണസംവിധാനം അവരുടെ സ്വദേശങ്ങളിൽത്തന്നെ ഒരുക്കപ്പെടുന്നതല്ലേ നല്ലത്‌ ? അതവർക്കും. രക്ഷിതാക്കൾക്കുമൊരു പോലെ ആശ്വാസപ്രദമായിരിക്കും.

മത്സ്ഥപനങ്ങൾ നടത്തുന്ന അനാഥലയങ്ങളിൽ, പഠനമെന്നത്‌, ആ മതസംഹിതാ പഠനം മാത്രമായി ചുരുങ്ങിപ്പോവുന്നതും കാണാറുണ്ട്‌. അത്‌ ശുഭകരമായ ഒന്നായി തോന്നുന്നില്ല. ഇപ്പോൾത്തന്നെ നാമൊക്കെയുൾപ്പെടുന്ന സമൂഹമനസ്സ്‌ പലതരം വേലിക്കെട്ടുകളാൽ ഭിന്നിക്കപ്പെട്ടിരിക്കുന്നു. മാതാപിതാക്കാളുടെ സംരക്ഷണയിൽ വളർന്നു വരുന്ന സനാഥരായ കുട്ടികൾ പോലും, അവരുടെ മാതാപിതാക്കളുൾപ്പെട്ട മതാചാരം പാലിച്ചും, വിശ്വസിച്ചും തന്നെയാണ്‌ വളർന്നു വരുന്നത്‌. എങ്കിലും, വളർച്ചയിലുടനീളം, അവർക്ക്‌ ഇതരമതാനുഗാമികളായ സുഹൃത്തുക്കളോടൊപ്പം കളിക്കാനും, ചുറ്റുമുള്ള ഇതര മതസംബന്ധ ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കാനും, ഉൾക്കൊള്ളുവാനുമുള്ള ധാരാളം സ്വാഭവികസാഹചര്യങ്ങൾ ഒത്തുവരുന്നുണ്ട്‌. അതവരുടെ ചിന്താലോകം കൂടുതൽ വിശാലമാക്കുന്നുണ്ടാവണം. ഈ നല്ല നിമിഷങ്ങൾ, അനാഥരായ കുഞ്ഞുങ്ങൾക്കുമുണ്ടാവണം. അതിനു , ഇത്തരം സ്ഥാപനങ്ങളിൽ (അത്‌ യത്തീം ഖാനയായാലും, അമൃതാനന്ദമയിയോ, ക്രൈസ്തവ പുരോഹിതരോ മറ്റേത്‌ സന്നദ്ധസംഘടനകൾ നടത്തുന്നതായാലും) തൃപ്തികരമായ ആഹാര- വസ്ത്ര - ഔപചാരിക വിദ്യാഭ്യാസ സൗകര്യങ്ങൾക്കൊപ്പം , ഇതര മതാശയങ്ങളെ പരിചയപ്പെടാനും, മനസ്സിലാക്കാനുമുള്ള സാഹചര്യവും കൂടി കുട്ടികൾക്കായി ഉറപ്പാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഇത്രയുമെങ്കിലുമായാലേ അനാഥ കുട്ടികളുടെ സംരക്ഷണം സാർത്ഥകമാവൂ എന്നാണെന്റെ എളിയ അഭിപ്രായം. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പല പരിശോധനകളും വെളിവാക്കുന്നത്‌, പല അനാഥാലയങ്ങളിലും അതിന്റെ അധികൃതർ, തങ്ങൾക്ക്‌ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്കനുസൃതമായ രീതിയിലുള്ള സൗകര്യങ്ങൾ കുട്ടികൾക്കൊരുക്കുന്നതിൽ പരാജയപ്പെടുന്നു എന്നാണ്‌. കേരളാ സർക്കാരിന്റെ ഇപ്പോഴുള്ള ഈ നടപടി, അന്യസംസ്ഥാനത്തെ അനാഥരായ കുട്ടികൾക്ക്‌ അവരുടെ സ്വദേശങ്ങളിൽത്തന്നെ തൃപ്തികരമായ അഭയകേന്ദ്രങ്ങൾ സൃഷ്ടിക്കാൻ അതതു സർക്കാരുകൾക്കും, അഭയമർഹിക്കുന്ന നമ്മുടെ നാട്ടിലെത്തന്നെ മറ്റു അനാഥ കുട്ടികൾക്ക്‌ മെച്ചപ്പെട്ട ജീവിത-പഠന സൗകര്യങ്ങളൊരുക്കാൻ ഇവിടുത്തെ അനാഥാലയ- സന്നദ്ധ സംഘടനകൾക്കും പ്രചോദനമാകുമെന്ന ശുഭപ്രതീക്ഷയുള്ളതിനാൽ, ആ നടപടിയോട്‌ വ്യക്തിപരമായി ഞാൻ സർവ്വാത്മനാ യോജിക്കുന്നു.

എന്റെ അഭിപ്രായത്തെ കരയ്ക്ക്‌ നിന്നു കാഴ്ച്ച കാണുന്ന ഒരാളിന്റെ അഭിപ്രായമായി മാത്രം കരുതിയാ മതി. നീന്തൽ ശരിയായില്ലെന്നു കരയ്ക്കിരുന്ന് പറയാൻ എളുപ്പമാ. വെള്ളത്തിലേക്കിറങ്ങിയാലേ ചുഴിയും മലരിയുമറിയാനാകൂ :)
ഈ കവിത രചനാരീതി കൊണ്ട്‌ ഏറെ ഇഷ്ടമായി.ശുഭാശംസകൾ.......

 
2014, ജൂൺ 12 4:56 AM ല്‍, Blogger Unknown പറഞ്ഞു...

https://www.facebook.com/photo.php?v=767242096654066

 
2014, ജൂൺ 12 5:06 AM ല്‍, Blogger Unknown പറഞ്ഞു...

in this video the guy dilbar is mentioning a person whom i know since my childhood.janab T.K.Mohammed. he brought around 20 boys from assam and brought up here in aluva. i know the boys since then and i even see them few now a days .they are happy that they got a chance to get good education and facilites while some of their siblings itself were not.i wont agree if this is done for a relegious purpose,but if it is a humanitarian activity then it should be supported. dont bring religion in between. i have given a lot of people who are needy but never asked their religion for that as i learnt from my madrsa to help the poor not the muslim.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം