കവിത :പൊന്ന്
............
പൊന്ന്
.........................
പൊന്ന്
മേലാളന്മാർക്ക്
തേൻ മഴയാകുമ്പോൾ
കീഴാളന്മാർക്ക്
അതെന്നും തീ മഴയാണ്
എന്നിട്ടും കീഴാളൻ
പൊന്നിനെ സ്നേഹത്തിൻറെ
പ്രതീകമായി കാണുന്നു
തൻറെ പെണ്ണിനേയും
കുഞ്ഞിനേയും
പ്രിയപ്പെട്ടവരെയൊക്കയും
പൊന്നെ എന്നു വിളിക്കാനാണ്
അവനെന്നും ഇഷ്ടം
സമ്പന്നൻ പൊന്നിനെ
അടയിരുത്തി വിരിയിപ്പിച്ചു
ലാഭം കൊയ്യുമ്പോൾ
ദരിദ്രൻ ഉടുതുണിയില്ലങ്കിലും
പൊന്നിനെ മാറോടു
ചേർത്തു നടക്കും
പുണ്യവാളന്മാർ
വേദ ഗ്രന്ഥങ്ങളോതി
പരസ്യ ചിത്രത്തിൽ
അഭിനയിക്കുമ്പോൾ
ആധുനികൻറെ
കച്ചവട തന്ത്രത്തിൽ
ഐശ്വര്യത്തിൻറെ -
ദിനങ്ങളേറിവരുന്നു
പുല്ലു വിലയില്ലാത്ത കല്ലാണ്
പൊന്നിൽ പതിച്ചതെങ്കിലും
നഷ്ടം കൂട്ടാതെ ഭക്തർ
പൊന്നിൻറെ വില നല്കും
പൊന്നിനെ പ്രണയിക്കുന്ന
മനസ്സിനെ അവൻ കൊല്ലണം
അല്ലങ്കിൽ അവനറിയാതെ
പോന്നവനെ
അന്നം കൊടുക്കാതെ കൊല്ലും .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
8 അഭിപ്രായങ്ങള്‍:
തൊട്ടതെല്ലാം പൊന്നാകട്ടെ! എന്ന നേരലിനൊപ്പം
തൊട്ടതെല്ലാം പൊന്നായി മാറി ഒടുവില്‍ പൊന്ന്
ദുരന്തമായി മാറിയ രാജാവിന്‍റെ കഥയും ഓര്‍ക്കാം.
നന്നായിരിക്കുന്നു രചന
ആശംസകള്‍
നല്ലൊരു ഓർമ പ്പെടുത്തലാണിത് ഈ വലിയ സത്യം മറന്നു കൊണ്ടാണ് ജനം ഓടുന്നത് ...
കുഞ്ഞിനെ ഡോക്ടറെ കാണിക്കാനും
മരണ വീട് സന്ദർശിക്കാനും പോകുമ്പോൾ
പോലും ആഭരണം തേടി അയലത്തെ
വീടുകളിൽ ഓടി നടക്കുന്ന സ്ത്രീ കളെ
കണ്ടിട്ടുണ്ട് ...ആദ്യ വായനക്കും
നല്ലവാക്കിനും പ്രോത്സാഹനത്തിനും നന്ദി
തങ്കപ്പേട്ടാ ...നന്ദി
ആശംസകൾ
പൊന്നിന്‍ കട്ടി ആനന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞുപോകും എന്ന സിനിമാഗാനം ഓര്മ വരുന്നു.
നല്ല കവിത
പൊന്ന് മാത്രം മതി
എന്നെയാണോ ഉദ്ദേശിച്ചത്? :P
:)
ഇതു കണ്ടു തിളങ്ങുന്നൂ ചില കണ്ണുകൾ
വില കേട്ടു തള്ളുന്നൂ പിന്നതേ കണ്ണുകൾ! എന്റെ പൊന്നേ....എന്റെ കണ്ണേ..!!
മനുഷ്യൻ ബുദ്ധിമാനും, അതേസമയം മണ്ടനുമാണെന്നു പറയുന്നതെത്ര ശരി.!
വളരെ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.ഇഷ്ടം.
ശുഭാശംസകൾ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം