2014, മാർച്ച് 16, ഞായറാഴ്‌ച

കവിത :മനുഷ്യൻറെ അറിവ് ....?


കവിത 
...............
                        മനുഷ്യൻറെ അറിവ് ....?
                    --------------------------------------------
ആട്ടിൻകുട്ടിയുടെയും 
ആമക്കുഞ്ഞുങ്ങളുടെയും 
നൈസർഗീക 
ബോധത്തിനു മുന്നിൽ 
മനുഷ്യനിന്നും 
മിഴിച്ചുനില്ക്കുന്നു 

സർവ വിജ്ഞാനവും 
വിരൽ തുമ്പിലെന്നൂറ്റം -
കൊള്ളുന്നവൻ 
കണ്‍മുന്നിൽ നിന്ന് കാണാതായ 
വിമാനംതേടി കണ്ണ്‍കയച്ചു 

എണ്ണിയാൽ തീരാത്ത 
അറിവിൻറെ പടികളാണ് 
മുന്നിലുള്ളതെന്ന് 
അവൻ തിരിച്ചറിയാനിരിക്കുന്നു 

ഒറ്റു കൊടുക്കാനും 
ചുട്ടെരിക്കാനുമുള്ള 
അറിവിനായാണവൻ 
എന്നും കുതിച്ചത് 

ലക്ഷങ്ങളെ കൊന്നൊടുക്കാൻ 
അവന് നിമിഷങ്ങൾ മതി 
പക്ഷേ ഒരാളെ പോലും 
രക്ഷിക്കാനവൻ വിയർക്കുന്നു 

സമുദ്രത്തിൽനിന്ന് 
വിരൽ തുമ്പിലെടുത്ത 
ജല കണത്തോളമേ 
ജ്ഞാന സാഗരത്തിൽ നിന്ന് 
അവൻ നേടിയിട്ടുള്ളൂ 

ഈ മനുഷ്യനാണ് 
വിളിച്ചു കൂവുന്നത് 
പ്രപഞ്ചം ശൂന്യതയിൽനിന്ന് 
ഉയർന്നു വന്നതെന്ന് 

കാലം അവൻറെ 
മുന്നിൽ തുറക്കുന്ന 
വാതായനത്തിലൂടെ 
വിനയത്തോടെ കടക്കട്ടെ 

അത് തലമുറകൾക്കായുള്ള 
തീർത്ഥയാത്രയാവട്ടെ ...

         സുലൈമാന്‍ പെരുമുക്ക്





16 അഭിപ്രായങ്ങള്‍:

2014, മാർച്ച് 16 7:03 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ലക്ഷങ്ങളെ കൊന്നൊടുക്കാൻ
അവന് നിമിഷങ്ങൾ മതി
പക്ഷേ ഒരാളെ പോലും
രക്ഷിക്കാനവൻ വിയർക്കുന്നു.
നല്ല വരികള്‍
ആശംസകള്‍

 
2014, മാർച്ച് 16 9:29 AM ല്‍, Blogger ajith പറഞ്ഞു...

എത്ര നിസാരന്‍ മനുഷ്യന്‍!!

 
2014, മാർച്ച് 16 12:11 PM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

ഒന്നും ഒന്നും നമ്മുടെ നിര്‍വച്ചനങ്ങള്‍ക്ക് ഒപ്പമല്ല എന്ന അടയാളമാണ്

 
2014, മാർച്ച് 16 10:38 PM ല്‍, Blogger മോങ്ങത്തുകാരന്‍ പറഞ്ഞു...

nice

 
2014, മാർച്ച് 16 10:59 PM ല്‍, Blogger asrus irumbuzhi പറഞ്ഞു...

അഹങ്കാരിയായ മനിതന്‍
ആശംസകളോടെ
@srus..

 
2014, മാർച്ച് 16 11:42 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

അവന്റെ അറിവ് എത്ര ചെറുതാണേ

 
2014, മാർച്ച് 17 8:43 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

മനുഷ്യാ നീ മണ്ണാകുന്നു;
മണ്ണിലേക്ക് മടങ്ങുന്നു.

വളരെ നല്ല കവിത


ശുഭാശംസകൾ......

 
2014, മാർച്ച് 17 11:51 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും നല്ല വാക്കിനും
നന്ദി തങ്കപ്പേട്ട.

 
2014, മാർച്ച് 17 11:54 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,അതാണവൻ തിരിച്ചറിയാത്തത്...
വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തേട്ട .

 
2014, മാർച്ച് 17 11:59 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായത്തിനും കയൊപ്പിനും നന്ദി സാഹിബെ .

 
2014, മാർച്ച് 17 12:02 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഏറെ സന്തോഷമുണ്ട് മോങ്ങത്തുകാര വരിക
വീണ്ടും വരിക ....നന്ദി .

 
2014, മാർച്ച് 17 12:04 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും നന്ദി സുഹൃത്തേ ...

 
2014, മാർച്ച് 17 12:07 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യമാണ് വിലയിരുത്തൽ ഷാജി വായനക്ക് നന്ദി ...

 
2014, മാർച്ച് 17 12:11 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സൗഗന്ധികം പറഞ്ഞ ഈ വലിയ സത്യം
മറന്നു കൊണ്ടാണ് മനുഷ്യൻ ഓടുന്നത് ...
നല്ലവാക്കിനും പ്രോത്സാഹനത്തിനും നന്ദി .

 
2014, മാർച്ച് 17 10:44 PM ല്‍, Blogger Unknown പറഞ്ഞു...

മനുഷ്യനാണ്
വിളിച്ചു കൂവുന്നത്
പ്രപഞ്ചം ശൂന്യതയിൽനിന്നാണെന്ന് ..സത്യത്തില്‍ മനുഷ്യന്‍ അല്ലെ ശൂന്യന്‍ ,,എല്ലാം നേടി എന്നഹങ്കരിച്ചിട്ടും ഒന്നും നേടാത്തവന്‍

 
2014, മാർച്ച് 29 12:28 AM ല്‍, Blogger മിനി പി സി പറഞ്ഞു...

അതെ തീര്‍ഥയാത്രയാവട്ടെ ............ആശംസകള്‍ !

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം