2014, ജനുവരി 11, ശനിയാഴ്‌ച

കവിത :സ്മൃതി വസന്തം

Name:  Madina2.jpg
Views: 367965
Size:  198.1 KB

കവിത 
................
                         സ്മൃതി വസന്തം 
                   ..........................................

സ്നേഹ സ്വരൂപമായ് 
വന്നതാരോ 
ജ്ഞാന പ്രകാശമായ് 
നില്പതാരോ 

കനിവായി 
കാരുണ്യ കുളിരലയായ് 
വിശ്വപ്രവാചകൻ 
വന്നു വല്ലോ 

മണ്ണിനും മനുഷ്യനും 
ജീവജാലങ്ങൾക്കും 
വിണ്ണിനും അനുഗ്രഹ 
മായി വന്നു 

ഇരുളിൽ ഇരുന്നൊരാൾ 
മാലാഖയെ കണ്ടു 
മാലോകർക്കായ് നേടി 
ദിവ്യ ദീപ്തി 

അത് ശാന്തിയായ് 
മന്ത്രമായ് 
സന്മാർഗ പാതയായ് ....
വഴി വിളക്കായ് ലോകം 
കയ്യിലേന്തി 

കത്തുന്ന സൂര്യൻറെ 
കയ്യിലുണ്ട് 
നാമം പൗർണമി 
ചന്ദ്രൻറെ നെഞ്ചിലുണ്ട് 

മണ്ണിതിൽന്നനു നിമിഷം 
ഉയരുന്ന ബാങ്കൊലിയിൽ 
കേൾക്കുന്നു ഒരു നാമം 
മുഹമ്മദെന്ന് ....
മുഹമ്മദ് 
മുഹമ്മദ്‌  മുഹമ്മദെന്ന് ...

          സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 

       

10 അഭിപ്രായങ്ങള്‍:

2014, ജനുവരി 12 3:35 AM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

എൻറെ നേതാവും ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റും ആണ് നബി

 
2014, ജനുവരി 12 4:00 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ..

 
2014, ജനുവരി 12 4:04 AM ല്‍, Blogger തുമ്പി പറഞ്ഞു...

നബി സ്മൃതി കവിതാകാരം പൂണ്ട്...ഭംഗിയാക്കി

 
2014, ജനുവരി 12 6:19 AM ല്‍, Blogger ajith പറഞ്ഞു...

ആശംസകള്‍

 
2014, ജനുവരി 12 7:26 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ദിവ്യദീപ്തി...
ആശംസകള്‍

 
2014, ജനുവരി 13 5:25 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പാരാകെപ്പാടുകയായ്,
വന്നല്ലോ റബ്ബിൻ ദൂതൻ..

നല്ല കവിത

ശുഭാശംസകൾ....

 
2014, ജനുവരി 13 6:55 AM ല്‍, Blogger ചെറുശ്ശോല പറഞ്ഞു...

നന്നായിട്ടുണ്ട് , ഇനിയും തുടരട്ടെ

 
2014, ജനുവരി 13 7:32 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

اسّلام عليكم يا رسول لّله

 
2014, ഫെബ്രുവരി 1 5:22 AM ല്‍, Blogger kochumol(കുങ്കുമം) പറഞ്ഞു...

ആശംസകള്‍ ...!

 
2014, ഫെബ്രുവരി 1 7:15 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും കയ്യൊപിനും നന്ദി കുങ്കുമം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം