2014, ജനുവരി 1, ബുധനാഴ്‌ച

കവിത :അവർ പറയുന്നു .....



കവിത 
................. 
                          അവർ പറയുന്നു .....
                   ............................................

അവർ 
എന്നോടു പറയുന്നു 
നിൻറെ മതത്തെ നീ 
നെഞ്ചിനുള്ളിലെ 
അടഞ്ഞ മുറിയിൽ 
തളച്ചിടൂ എന്ന് 

വേദ ഗ്രന്ഥം 
മെഴുകുതിരിയും 
ചന്ദനതിരിയും 
കത്തിച്ചു വെച്ചു 
പുണ്യത്തിനായ് 
ഓതുവാനുള്ളതെത്രേ 

മതം 
എന്നോടു പറയുന്നു 
ഉണരൂ എഴുന്നേൽക്കൂ -

അനാഥകൾക്ക് 
അന്നം നല്കാൻ 
പ്രേരിപ്പിക്കാത്തവനും 
നീതിക്കു വേണ്ടി 
പൊരുതാത്തവനും 
മത നിഷേധിയാണന്ന് 

അവർ പിന്നെയും 
പറയുന്നു 
ദൈവ ഭക്തി കൂടുകിൽ 
തീവ്ര വാദത്തിന്റെയും 
ഭീകരതയുടെയും 
വർഗീയതയുടെയും 
ചുഴിയിലകപ്പെടുമെന്ന് 

ഞാൻ ചോദിക്കട്ടെ 
കൃഷ്ണനെക്കാൾ 
ഭക്തനായ ഹിന്ദു,
യേശുവേക്കാൾ ഭക്തനായ 
ക്രൈസ്തവൻ ,
നബിയെക്കാൾ ഭക്തരായ 
മുസല്മാൻ 
ഈ മണ്ണിലുണ്ടോ  ???

ഭക്തി മാനവീകതയുടെ 
നാശ വിത്തെങ്കിൽ 
ഈ മഹത്തുക്കളെ 
നാം എന്തു വിളിക്കണം ?

ഭക്തി അധരങ്ങളിൽനിന്നു 
ഹൃദയത്തിലെത്താൻ 
കുറുക്കു വഴികളില്ല 
ഹൃദയത്തിൽ ഭക്തി തെളിഞ്ഞാൽ 
ജീവിതത്തിലതു തിളങ്ങും 

അന്ന് മഹത്തുക്കൾ 
വീണ്ടും ജന്മമെടുക്കുന്നു ...

                സുലൈമാന്‍ പെരുമുക്ക്
                           00971553538596
                  sulaimanperumukku@gmail.com  

    

4 അഭിപ്രായങ്ങള്‍:

2014, ജനുവരി 2 5:37 AM ല്‍, Blogger Cv Thankappan പറഞ്ഞു...

"ഹൃദയത്തിൽ ഭക്തി തെളിഞ്ഞാൽ
ജീവിതത്തിലതു തിളങ്ങും "
നന്നായിരിക്കുന്നു കവിത
പുതുവത്സരാശംസകള്‍

 
2014, ജനുവരി 2 7:11 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഇന്ന് ഭക്തി അധരങ്ങളിലാണധികവും.കർണ്ണകഠോരമായ അധരവ്യായമങ്ങൾ.

നല്ല കവിത

പുതുവത്സരാശംസകൾ....

 
2014, ജനുവരി 2 10:31 AM ല്‍, Blogger ajith പറഞ്ഞു...

മദമാണ് പ്രശ്നം

 
2014, ജനുവരി 5 4:03 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും
നന്ദി സഹൃദയരെ നന്ദി ....
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം