2013, ഡിസംബർ 30, തിങ്കളാഴ്‌ച

കവിത :നവവത്സരാശംസകൾകവിത 
...............
                  നവവത്സരാശംസകൾ 
              ..................................................

ഹൃദയം കൊണ്ടു 
നേർന്ന ആശംസകളും 
അധരം കൊണ്ടുരുവിട്ട 
ആശംസകളും 
ഞാൻ ഹൃദയംകൊണ്ടു 
സ്വീകരിക്കുന്നു 

ആശംസകളും 
പ്രാർത്ഥനകളും 
ഹൃദയത്തിൽനിന്നെത്തുകിൽ 
അവയിൽ ജീവൻ തുടിക്കും 

അധരങ്ങളിൽ നിന്ന് 
ഉയിരെടുക്കുന്നത് 
നീർ കുമിളകൾ മാത്രം 

കനിവുള്ള 
മനസ്സുകളിൽനിന്നു 
സ്നേഹത്തിൽ കുതിർന്ന 
വാക്കുകൾ ജനിക്കുന്നു 

ലോകം കൊതിക്കുന്നു എന്നും
 സ്നേഹവും 
സമാധാനവും 
ശാന്തിയും കൈവരാൻ 

 കിട്ടിയാൽ  
മതിവരാത്ത 
 കൊടുത്താൽ  തീരത്ത
സ്നേഹത്തിൽ നിന്ന് 
നന്മകൾ മാത്രം  ജന്മമെടുക്കുന്നു 

എൻറെ ഹൃദയത്തിൽ 
വിടർന്ന സൂനങ്ങളിലെ 
തേൻ കണങ്ങൾ 
ഇറ്റി റ്റി വീണത്‌ 
ഇങ്ങനെ വായിക്കാം 

സഹൃദയരെ
നിങ്ങൾക്കേവർക്കും 
സ്നേഹത്തിൽ കുതിർന്ന 
നവവത്സരാശംസകൾ .....
            
ആശംസകൾ ആശംസകൾ 
ഹൃദയത്തിൽന്നുണരുന്ന ആശംസകൾ 
ആശംസകൾ ആശംസകൾ 
ആത്മാവിൻ ഗന്ധമുള്ളാശംസകൾ .....

               സുലൈമാന്‍ പെരുമുക്ക്
                           00971553538596
                  sulaimanperumukku@gmail.com  

    

6 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 30 11:20 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

അർത്ഥവത്തായ ആശംസ പുതുവത്സരം എക്കാലത്തെയും പോലെ നന്മ നിറഞ്ഞത്‌ തന്നെ

 
2013, ഡിസംബർ 31 3:21 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

സന്മനസ്സുളളവര്‍ക്ക് സമാധാനം....

 
2013, ഡിസംബർ 31 6:01 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നല്ല കവിത

പുതുവത്സരാശംസകൾ...

 
2013, ഡിസംബർ 31 6:22 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും
നന്ദി സഹൃദയരെ നന്ദി ....
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....

 
2013, ഡിസംബർ 31 7:05 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഹൃദയം നിറയുന്നു....!
പുതുവത്സരാശംസകള്‍

 
2013, ഡിസംബർ 31 10:39 AM ല്‍, Blogger ajith പറഞ്ഞു...

പുതുവത്സരാശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം