2013, നവംബർ 26, ചൊവ്വാഴ്ച

കവിത : കോടാലി


കവിത 
.............
                           കോടാലി 
                        .......................

കാട്ടിലേക്കിറങ്ങിയ 
കരുവാനെ കണ്ടപ്പോൾ 
മരങ്ങളെല്ലാം 
പരസ്പരം പറഞ്ഞു അരുത് ,

നമ്മളിൽ നിന്ന് 
ഒരു ചെറു കമ്പ് പോലും 
അയാൾ കൈക്കലാക്കരുത് 

അഗ്നിയും 
ആയുധവുമാണ് 
അയാളുടെ നില നില്പ് 

ആ കഠിന ഹൃദയൻറെ 
കയ്യിലുള്ള ഇരുമ്പിന് 
പിടി വീണാൽ 
നാം ഒന്നൊന്നായി നശിക്കും 

ദേഹ മാകെ 
പുഴുവരിക്കുന്ന  
ഇത്തിക്കണ്ണി  ചുറ്റിയ 
ഗുരുത്വംകെട്ട മരം മാത്രം -
ചെവി കൊണ്ടില്ല 

ഒറ്റു കാരനായവൻ 
കുളിരകറ്റാനെന്ന 
ന്യായം പറഞ്ഞ് 
അയാളുടെ കൂടെ പോയി .

      സുലൈമാന്‍ പെരുമുക്ക് 
            00971553538596
      sulaimanperumukku @gmail .com 

  ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .


10 അഭിപ്രായങ്ങള്‍:

2013, നവംബർ 26 6:21 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഒറ്റുകാരന്‍ തന്നെ കോടാലി.....
നന്നായിട്ടുണ്ട് വരികള്‍

 
2013, നവംബർ 26 6:52 AM ല്‍, Blogger ajith പറഞ്ഞു...

കോടാലിക്കൈ!

 
2013, നവംബർ 26 8:05 AM ല്‍, Blogger MOIDEEN ANGADIMUGAR പറഞ്ഞു...

കോടാലി കൊള്ളാം

 
2013, നവംബർ 26 11:34 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

കോടാലിക്കും ഒരു ആപ്പ്

 
2013, ഡിസംബർ 1 4:49 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

കോടാലി മനസ്സുകൾ പെരുക്കുന്നു മണ്ണിൽ
വായനക്കും കയ്യൊപ്പിനും നന്ദി ...

 
2013, ഡിസംബർ 1 4:53 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പാപമാണത് ....വായനക്ക് നന്ദി ....

 
2013, ഡിസംബർ 1 4:55 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും കയ്യൊപ്പിനും നന്ദി ...

 
2013, ഡിസംബർ 1 4:56 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

.വായനക്കും
അഭിപ്രായത്തിനും നന്ദി .

 
2013, ഡിസംബർ 24 7:33 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ബുദ്ധി മരവിച്ച ഇത്തിൾക്കണ്ണിമരങ്ങൾ!!

നല്ല കവിത.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ....

 
2014, ഏപ്രിൽ 19 7:00 AM ല്‍, Blogger Unknown പറഞ്ഞു...

നന്നായിട്ടുണ്ട്..

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം