2013, നവംബർ 10, ഞായറാഴ്‌ച

കവിത : മൊട്ടക്കുന്നുകൾ

     
കവിത 
...............
                       മൊട്ടക്കുന്നുകൾ  
                     .................................

മസ്തിഷ്ക്കങ്ങ
മൊട്ടക്കുന്നുകളായാൽ 
വിഡ്ഢിത്തങ്ങൾ 
അലങ്കാരമായി തോന്നും 

ആരാധകർ 
പമ്പര വിഡ്ഢികളായാൽ 
അഹങ്കാരികൾ 
സത്യത്തിനു നേരെ 
ഉറഞ്ഞു തുള്ളും 

ചെന്നായകൾക്ക് 
ആയുഷ്ക്കാലമത്രയും 
ചെമ്മരിയാടാവാൻ 
കഴിയില്ല 

ഉല്പ തിഷ്ണുക്കളുടെ 
ബുദ്ധി  ഉറങ്ങിയാൽ 
പിന്നെ ഉണരുന്നത് 
യാഥാസ്ഥിതികനായിട്ടാവും 

കാലഹരണപ്പെട്ട 
കല്പനകളെ 
താലോലിക്കുന്നവൻ 
ഇരുളിൻ കയത്തിലേക്കാണ് 
ഊളിയിടുന്നതു 

സ്നേഹവും നന്മയും 
ഇരുളിൻറെ ശക്തികൾക്ക് 
അപ്രാപ്യമാണ് 
വിവേകം കൊണ്ടേ 
സ്വർഗം പണിയാനാവു ....

      സുലൈമാന്‍ പെരുമുക്ക് 
                 00971553538596
       sulaimanperumukku @gmail .com 
         


7 അഭിപ്രായങ്ങള്‍:

2013, നവംബർ 11 12:41 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല ചിന്തകള്‍
നന്നായിരിക്കുന്നു
ആദ്യത്തേതില്‍ അക്ഷരത്തെറ്റ് ഉണ്ട്.തിരുത്തണം
പിന്നെ വിഡ്ഢിത്തങ്ങള്‍ പോരെ?
ആശംസകള്‍

 
2013, നവംബർ 11 5:28 AM ല്‍, Blogger ajith പറഞ്ഞു...

നല്ല ചിന്തകളാണ്!

 
2013, നവംബർ 11 9:26 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അക്ഷരത്തെറ്റ് തിരുത്തി തന്നതിൽ ഏറെ
സന്തോഷമുണ്ട് .ഈ സ്നേഹം നിലനില്ക്കട്ടെ ,
അഭിപ്രായത്തെ ഞാൻ മാനിക്കുന്നു ....നന്ദി ...ഒരു പാടു നന്ദി .

 
2013, നവംബർ 11 9:32 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും നല്ല വാക്കിനും നന്ദി അജിത്തേട്ടാ ...

 
2013, നവംബർ 11 11:31 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ഓരോ ശ്ലോകങ്ങളും ഹൈകു പോലെ മനോഹരം

 
2013, നവംബർ 14 11:04 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും നന്ദി ബൈജു ...

 
2013, ഡിസംബർ 22 6:18 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

വിവേകം എനിക്കും തരണേ ദൈവമേ..

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


ശുഭാശംസകൾ.......

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം