2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

കവിത :പഥികൻറെ പ്രാർത്ഥന ...


കവിത 
...............

                      പഥികൻറെ പ്രാർത്ഥന ...
                  .................................................

ശൂന്യ മാംമെൻറെ 
 കരങ്ങളിൽ വന്നു 
വീഴുന്നതത്രയും 
കനൽ കട്ടയല്ലോ 

ഒന്നിന്നു മേലേ  മറ്റൊന്ന് വീഴും 
ചിലപ്പോൾ കൂട്ടമായ് 
വന്നു വീഴുന്നു 


കുഞ്ഞു നാളിൽ ഞാൻ 
മഞ്ചാടി കുരുകൾ 
അമ്മാനമാടി ശീലിച്ചതിന്നു 
ഓർത്തെടുത്താടവെ 
താളം തെറ്റി യെൻ 
കൈ വെള്ള പൊള്ളുന്നു 


ഓരോ പരീക്ഷണങ്ങൾ -
ക്കൊടുവിലും മെൻ -
മാനസ്സം  മന്ത്രിക്കും 
വരികയായി പൊൻ പ്രഭ,
മധുരിത ഓർമകൾ 
നിത്യം നല്കിടും 


കാത്തിരിപ്പിൻറെ 
നിമിഷാർദ്ദങ്ങൾക്ക് 
വ്യാഴവട്ടത്തിന്റെ  
ദൈർഘ്യം കുറിക്കും 
പെടുന്നനെ പിന്നെയും 
വന്നു വീണീടുന്നു 
കത്തുന്ന  തീ ഗോളം 
എൻറെ കരങ്ങളിൽ 

യുവത്വം 
അറ്റു വീണീടുമീ നാളിലും 
ഓർമയിൽ നിറയുവത് 
വേദനകൾമാത്രം 

ചെങ്കടലിനും
അഗ്നി കുണ്ന്ധത്തിനും 
നടുവിലായ് ഒറ്റയ്ക്ക് 
യാത്ര ചെയ്യുന്നു ഞാൻ 
ലോകൈക നാഥനെ 
കൈവിടല്ലെന്നെ നീ 

ഇനി എൻറെ നെഞ്ചിൽ 
ബാക്കി നില്ക്കുന്നൊരാ -
സ്വപ്‌നങ്ങൾ ക്കൊക്കെയും 
നിറമുള്ള ചിറകുകൾ 
അണിയിചൊരുക്കിടൂ 
കാരുണ്യ സിന്ധുവേ ...


             സുലൈമാന്‍ പെരുമുക്ക് 
                   00971553538596
        sulaimanperumukku @gmail .com 





4 അഭിപ്രായങ്ങള്‍:

2013 ഓഗസ്റ്റ് 9, 9:18 AM-ന് ല്‍, Blogger ajith പറഞ്ഞു...

കാരുണ്യസിന്ധോ!!

 
2013 ഓഗസ്റ്റ് 9, 11:16 PM-ന് ല്‍, Blogger Aneesh chandran പറഞ്ഞു...

ഏകാന്ത പഥികര്‍

 
2013 ഓഗസ്റ്റ് 10, 8:26 AM-ന് ല്‍, Blogger സൗഗന്ധികം പറഞ്ഞു...

HE WORKS IN WAYS,
WE CANNOT SEE,
HE WILL MAKE A WAY...
HE WILL MAKE A WAY...

 
2013 ഓഗസ്റ്റ് 12, 12:30 PM-ന് ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

വിശ്വാസം നന്മ തന്നെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം