2013, ജനുവരി 25, വെള്ളിയാഴ്‌ച


ഗാനം
............
മദീനയില്‍ ....മദീനയില്‍....
............................................
മദീനയില്‍ വിരുന്നു വന്ന പുണ്യ നിലാവ്
മാനവന്റെ വഴികാട്ടിയാം റസൂല്‍
മക്കയില്‍ പിറന്ന മുത്ത് മദിനയില്‍മറഞ്ഞ സത്ത്
ഇഹ പരത്തിന്‍ മോചനം കാട്ടിയ നൂറ് ...
മദീനയില്‍ ....മദീനയില്‍....................
...........................................................
അഹദവന്റെ കല്‍പ്പന അവഗണിച്ച കൂട്ടരെ
താജരായ ദൂദര് വിളിച്ചു ണര്ത്തി  ഒതിയെ
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്...
മദീനയില്‍ ...മദീനയില്‍ ....
..........................................................
സര്‍വ്വ ലോക നാഥനെ വാഴ്ത്തുവത് എങ്ങനെ
സകലരും അറിയുവാന്‍ അരുളിയന്നു തിരുനബി
അരികില്‍ വരു സോദരെ അനുഗമിക്കു സോദരെ
അതിരുവിട്ടിടാതെ നിങ്ങള്‍   ചേര്ന്നു നില്‍ക്കു സോദരെ ..
മദീനയില്‍ ...മദീനയില്‍ ... .
............................................................
ചിതലരിച്ച ചിന്തയെ പിന്തുടര്‍ന്നിടാതെ നാം
ചരാചരത്തിന്‍ അധിപനെ പിന്തുടര്ന്നിടെണം നാം
ഇരുളടഞ്ഞ കാലമേ  ഉണര്‍ന്നു വരു ലോകമേ
ഈ തമസ്സിന്‍ അപ്പുറം വെളിച്ചമുണ്ട് ലോകമേ ....
മദീനയില്‍ .....മദീനയില്‍ ...
..............................................................
                   സുലൈമാന്‍ പെരുമുക്ക്
                       00971553538596
                  sulaimanperumukku@gmail.com
    മദീന പള്ളിയില്‍ ഇരുന്നു എഴുതിയ വരികള്‍ .
         
       

1 അഭിപ്രായങ്ങള്‍:

2013, ജനുവരി 25 5:22 AM ല്‍, Blogger ajith പറഞ്ഞു...

ഈ തമസ്സിന്‍ അപ്പുറം വെളിച്ചമുണ്ട് ലോകമേ .

കൊള്ളാം, നന്നായിരിക്കുന്നു

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം