2013, ജനുവരി 18, വെള്ളിയാഴ്‌ച

കവിത: നാം മനുഷ്യര്‍ നാമൊന്ന്

 കവിത
..............
  നാം മനുഷ്യര്‍ നാമൊന്ന്
 .................................................
വര്‍ഗീയ ചിന്തകള്‍ വാരിപുണർന്നിടാൻ 
ദൈവ വിശ്വാസികള്‍ക്കാവില്ലൊരിക്കലും
വംശിയ നാശം കൊതിക്കുമീ കൂട്ടരില്‍
ദൈവീക സ്നേഹം കിളിര്‍ക്കില്ലൊരിക്കലും 
......................................................................
അകക്കണ്ണിനാലിവര്‍ കാണാന്‍ ശ്രമിക്കില്ല
അകം പൊരുള്‍ എന്തെന്ന് ഇവര്‍ക്കറിയുന്നില്ല
ആത്മ മിത്രങ്ങളെ പോലും ചതിച്ചിടും
ആത്മ സുഖത്തിനായ് എന്തും ചെയ്തിടും
.......................................................................
സ്നേഹം ലഭിക്കാന്‍ കൊതിക്കുന്നു മാനവര്‍
സ്നേഹിക്കുവാനായ് മടിക്കുന്നു ഏറെ പേര്‍
നന്മകള്‍ മോഹിച്ചിടുന്നു ഏവരും
നന്മ ചെയ്തീടുവോര്‍ ദുര്‍ലഭം മണ്ണിതില്‍
..........................................................................
ഏകനാം ദൈവത്തിന്‍ സൃഷ്ടികള്‍ സര്‍വ്വരും  
എന്നും സമാധാനം മണ്ണില്‍ വരുത്തണം
ആദിയോന്‍ അരുള്‍ ചെയ്ത വചനങ്ങള്‍ കേള്‍ക്കാതെ  
അമ്മാനമാടുന്നു ആയുധങ്ങള്‍ കൊണ്ട്
......................................................................
പാരിടം പോരിടമാക്കുന്നു മാനുഷര്‍
പാപഗര്‍ത്തങ്ങളില്‍ ചെന്നുവീഴുന്നിവര്‍
ഏകാമാതാപിത മക്കളാണന്നതു    
ഏവരും ഓര്‍ക്കുകില്‍ എത്രയുംനല്ലത്
......................................................................
ലാഭേച്ഛയില്ലാതെ കര്‍മങ്ങള്‍ ചെയ്യുകില്‍
ലക്ഷ്യത്തിലെത്തിടും ഓര്‍ക്കുക സോദരെ
ലോകൈക നാഥൻറെ  വിധികള്‍  മാനിക്കുക  
ലഘനം  ചെയ്തിടാതെന്നു നാം അറിയുക
........................................................................
വായുവും വെള്ളവും ദാഹവും മോഹവും
വേദന, യാദന, ദുരിതവും ദുഖവും
സര്‍വ്വത്തിലും സമന്മാരല്ലയോ നാം
ശാശ്വത വിജയത്തിന്‍ വഴിതേടുക നാം   
                           സുലൈമാന്‍ പെരുമുക്ക്
                           00971553538596
                         sulaimanperumukku@gmail.com    
     




4 അഭിപ്രായങ്ങള്‍:

2013, ജനുവരി 19 9:53 AM ല്‍, Blogger ajith പറഞ്ഞു...

വളരെ നന്നായി
ആശയവും രചനയും

 
2013, ജനുവരി 21 8:10 PM ല്‍, Blogger KOYAS KODINHI പറഞ്ഞു...


വര്‍ഗീയ ചിന്തകള്‍ വാരിപുണര്ന്നിടാന്‍
ദൈവ വിശ്വാസികള്‍ക്കാവില്ല ഒരിക്കലും
വംശിയ നാശം കൊതിക്കുമീ കൂട്ടരില്‍
ദൈവീക സ്നേഹം കിളിര്‍ക്കില്ല ഒരിക്കലും

 
2013, ജൂലൈ 21 11:09 AM ല്‍, Blogger ഇബ്രാഹിം ബന്തിയോട് പറഞ്ഞു...

നാം മനുഷ്യര്‍ നാമൊന്ന്.....
മനോഹരമായ വരികൾ

 
2013, ജൂലൈ 21 11:21 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും കയ്യൊപ്പിനും നന്ദി ....വരിക വീണ്ടും വരിക .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം