കവിത :പൂമരങ്ങളായിടു
കവിത
................
പൂമരങ്ങളായിടു
..............................
കണ്ണുനീരും ചോരയും മണ്ണില്‍ നിത്യം വീഴ്ത്തുവാന്‍ കൊതിച്ചു നാടു ചുറ്റിടുന്ന മാനുഷര്‍ അറിയുമോ സങ്കടങ്ങള്‍ കൊണ്ട് തേങ്ങിടുന്നു അച്ഛനമ്മമാര്‍ സഹിച്ചിടുന്നതെങ്ങനെ പെങ്ങളും പ്രിയ തോഴിയും മൂകരായി നില്‍ക്കയാണ് പിഞ്ചു മക്കള്‍ മുന്നില്‍ മധുരമായി പുഞ്ചിരിക്കുവാന്‍ കഴിയുന്നുവോ ബന്ധു മിത്രമൊക്കെയും സാക്ഷിയായ് നിക്കവേ ബന്ധനസ്ഥരായിടം അംഗഭംഗം വന്നിടാം വാളുകൊണ്ടരിഞ്ഞു വീഴ്ത്തിടുന്ന നിന്‍റെ ശത്രുവേ ഓര്ത്തു എത്ര പേര്‍ കരഞ്ഞിടുന്നതെന്നരിയുക കൊല്ലുവാന്‍ പതുങ്ങി പോയിടുന്ന ക്ഷുദ്ര വേളയില്‍ കഠാര കൊണ്ട് ഒരാള് വന്നു നിന്നെ വകവരുത്തിടാം അക്രമങ്ങള്‍ ചെയ്തിടാന്‍ ആജത്ത ചെയ്തിടുന്നവര്‍ ആരുതന്നെ യാകിലും മര്‍ത്യ ശത്രു വാണവര്‍ പകരം നല്‍കും കാഞ്ചനം അഗ്നിയാണ് സോദരെ ആയിരങ്ങള്‍ നെഞ്ചു നീറി ശപിക്കയാണ് നിങ്ങളെ രാജ്യ സ്നേഹം പാടുവോര്‍ രാക്ഷസരായ് മാറിയ കാഴ്ച കണ്ടു ഞെട്ടിയ തലമുറ നില്‍ക്കുന്നിത സ്വാര്‍ത്ഥ ലാഭ മോഹികള്‍ തീര്‍ത്തിടും ഗര്‍ത്തങ്ങളില്‍ പതിചിടുന്നതാ സദാ നിഷ്ക്കളങ്കരായവര്‍ ചോര ചിന്തുവാന്‍ ഇനി ഞാന്‍ ഉയര്‍ത്തുകില്ല വാള്‍ എന്നുറക്കെ ചൊല്ലുവാന്‍ മത്സരിച്ചു നീങ്ങുക ഞാനെറിഞ്ഞ തീക്കനല്‍ കൊണ്ടൊരാളുംഉരുകുവാന്‍ ഇടവരില്ലൊരിക്കലും എന്നുറക്കെ ചൊല്ലുക വാളെടുത്തൊരാൾക്കുമേ ശാന്തമായുറങ്ങുവാൻ കഴിയുകില്ല എന്നത് സത്യമെന്നറിഞ്ഞുവോ വികാരമല്ല വേണ്ടത് വിവേകമാണ് നല്ലത് വിശുദ്ധ മാനസ്സങ്ങളിൽ പൂനിലാവുതിച്ചിടും ആയുധങ്ങള്‍ കൊണ്ട് ശാന്തി കൈവരില്ലൊരിക്കലും സ്നേഹം പങ്കു വച്ചിടൂ ആത്മ മിത്രമായിടും സ്നേഹ വര്‍ണ്ണ ജാലകം തുറന്നു വച്ചിടുന്നവര്‍ പൂമരങ്ങളായിടും തണല്‍ വിരിച്ചു നിന്നിടും
സുലൈമാന്‍ പെരുമുക്ക്
00971553538596
|
4 അഭിപ്രായങ്ങള്‍:
പൂമരങ്ങളായിടു ........
നന്നായി എഴുതി
വിലയേറിയ ഈ അഭിപ്രായത്തെ
നന്ദിയോടെ ഓര്‍ക്കും ഞാന്‍ ....
വാളെടുക്കുന്നവന്‍ വാളാല്‍ വീഴും..
നല്ല കൃതി
ആശംസകള്‍
എഴുത്ത് വെറും നേരംപോക്കിനല്ല എന്ന് തോന്നിപ്പിക്കുന്ന വരികള്‍ .നല്ലൊരു സന്ദേശമുണ്ട് വരികളില്‍ .തെറ്റുകള്‍ ചെയ്യുവാന്‍ തുനിയുന്നവരെ ഈ വരികള്‍ വായിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നിന്നും പിന്‍ തിരിപ്പിക്കും .ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം